സാഡിൽ പീക്ക് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശത്തിലെ ഒരു ദേശീയോദ്യനമാണ് സാഡിൽ പീക്ക് ദേശീയോദ്യാനം. 1987-ലാണ് ഇത് രൂപീകൃതമായത്.

ഭൂപ്രകൃതി[തിരുത്തുക]

33 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെയുള്ളത്. കണ്ടൽ മരങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

ആൻഡമാൻ കാട്ടുപന്നി, ഉപ്പുജല മുതല തുടങ്ങി മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനത്തിലുള്ള ജീവികൾ ഇവിടെയുമുണ്ട്. കൂടാതെ ആൻഡമാൻ ഹിൽമൈന, ആൻഡമാൻ ഇമ്പീരിയൽ പ്രാവ് എന്നീ പക്ഷികളെയും ഇവിടെ കാണാം.