മിഡിൽ ബട്ടൺ ദ്വീപ് ദേശീയ ഉദ്യാനം

Coordinates: 12°16′32″N 93°01′34″E / 12.27556°N 93.02611°E / 12.27556; 93.02611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Middle Button Island National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിഡിൽ ബട്ടൺ ദ്വീപ് ദേശീയോദ്യാനം
Middle Button Island National Park
Map showing the location of മിഡിൽ ബട്ടൺ ദ്വീപ് ദേശീയോദ്യാനം
Map showing the location of മിഡിൽ ബട്ടൺ ദ്വീപ് ദേശീയോദ്യാനം
Location within India
Locationആന്തമാൻ നിക്കോബാർ ദ്വീപുകൾ, ഇന്ത്യ
Coordinates12°16′32″N 93°01′34″E / 12.27556°N 93.02611°E / 12.27556; 93.02611
Area64 km2 (25 sq mi)
Established1979

മിഡിൽ ബട്ടൺ ദ്വീപ് ദേശീയോദ്യാനം ഇന്ത്യയുടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. 1979 -ൽ സൃഷ്ടിക്കപ്പെട്ട 64 ച. കി.മീ വിസ്തീർണ്ണം ഉള്ള ഈ ദേശീയോദ്യാനം ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ നിന്ന് വടക്കു-കിഴക്ക് 200 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.[1] അയൽ ദ്വീപുകളായ നോർത്ത് ബട്ടൺ, സൗത്ത് ബട്ടൺ എന്നിവയും ദേശീയോദ്യാനങ്ങളാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തെക്ക് തീരപ്രദേശത്തു സ്ഥിതിചെയ്യുന്ന റാണി ഝാൻസി സമുദ്ര ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനങ്ങൾ. [2]

കാലാവസ്ഥ[തിരുത്തുക]

സമുദ്ര തീര കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ശരാശരി താപനില 20 മുതൽ 30 °C (68 മുതൽ 86 °F) ആണ്. ജൂൺ മുതൽ ഒക്ടോംബർ വരെ മൺസൂൺ കാലമാണ്. ഡിസംബറിനും ഏപ്രിലിനും ഇടയിലാണ് സന്ദർശകർക്ക് അനുയോജ്യമായ സമയം. [3]

സസ്യജന്തുജാലങ്ങൾ[തിരുത്തുക]

ആഴം കുറഞ്ഞ കടൽത്തീരത്തുള്ള മണൽ ബീച്ചിനോടു ചേർന്ന ചുറ്റുമുള്ള പ്രദേശങ്ങളിൽ ഈർപ്പമുള്ള ഇലകൊഴിയും വനങ്ങളാണ് കാണപ്പെടുന്നത്. ഇവിടത്തെ സസ്യജാലങ്ങളിൽ റട്ടൻ പാം ആണ് ഉൾപ്പെട്ടിരിക്കുന്നത്. ചൂരൽ (Calamus palustris), വള്ളി മുള (Dinochloa andamanica), Calophyllum soulattri, ആർട്ടോകാർപസ് ജീനസിൽപ്പെട്ട സസ്യങ്ങൾ, കനാരിയം ജീനസിൽപ്പെട്ട സസ്യങ്ങൾ, Dipterocarpus grandiflorus, Dipterocarpus pilosus, Endospermum chinensis, Hopea odorata, Salmalia insignis, Sideroxylon, Aprosa villosula, Baccaurea sapida, ഉലട്ടി (Caryota mitis), Dinochloa palustris എന്നീ സസ്യജാലങ്ങളും ഇവിടെ കണ്ടുവരുന്നു.

പുള്ളിമാൻ, വാട്ടർ ലിസാർഡ്, മോണിറ്റർ ലിസാർഡ് എന്നിവയും ഇവിടെ കാണപ്പെടുന്നു. ഡുജോംഗ്, ഡോൾഫിനുകൾ, കടലാമകൾ, മത്സ്യങ്ങൾ, പവിഴപ്പുറ്റുകളുടെ തുടങ്ങിയ വിവിധ ഇനം മറൈൻ ജീവികളും പാർക്കിന്റെ തിരത്ത് കാണപ്പെടുന്നു. തീരത്ത് നീലത്തിമിംഗിലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Middle Button Island National Park in India". Wildlife Sanctuaries in India. Archived from the original on 17 November 2015. Retrieved 13 November 2015.
  2. Hoyt, Erich (2012). Marine Protected Areas for Whales, Dolphins and Porpoises: A World Handbook for Cetacean Habitat Conservation and Planning. Routledge. p. 282. ISBN 978-1-136-53830-8.
  3. "South Button Island National Park, Andaman and Nicobar Islands". Trans India Travels. Retrieved 13 November 2015.