പുള്ളിമാൻ
പുള്ളിമാൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Axis
|
Species: | A. axis
|
Binomial name | |
Axis axis (Erxleben, 1777)
| |
Subspecies | |
Axis axis axis | |
പുള്ളിമാൻ കാണപ്പെടുന്നിടം |
മാൻ വർഗ്ഗത്തിൽപ്പെടുന്ന സസ്യഭുക്കായ പുള്ളിമാൻ[2] (Axis axis),[3] ഇന്ത്യ , ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ മരങ്ങൾ ധാരാളമുള്ള കാടുകളിൽ കാണപ്പെടുന്നു. ശരീരത്തിൽ വെള്ള നിറത്തിൽ പുള്ളികളുള്ളതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്.
ശരീരം
[തിരുത്തുക]പിങ്ക് നിറത്തിൽ വെളുത്ത പുള്ളികൾ നിറഞ്ഞ തുകലും, രണ്ടര അടിയോളം നീളവും തറയിൽനിന്ന് മൂന്നടിയോളം ഉയരത്തിൽ നിൽക്കുവാനും ഇവയ്ക്ക് കഴിയും. 85 കിലോയോളം തൂക്കവുമുണ്ട്. ആൺ മാനുകൾക്ക് പെൺ മാനുകളേക്കാൾ തൂക്കമുണ്ടാകും. 8 മുതൽ 14 വർഷം വരെ ജീവിതകാലയളവും കാണുന്നു.
പരിതഃസ്ഥിതി
[തിരുത്തുക]തുറസ്സായ പുൽമേടുകളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും കൂട്ടമായി ഇവയെ കാണപ്പെടുന്നു[4]. ഇവയെ കൂടുതൽ എണ്ണത്തിൽ കാണാൻ കഴിയുന്നത് ഇന്ത്യൻ വനാന്തരങ്ങളിൽ നീളമുള്ള പുല്ലുകളും കുറ്റിച്ചെടികളും സുലഭമായ പ്രദേശങ്ങളിലാണ്.[5] കുറുക്കൻ, പുലി, കടുവ, സിംഹം എന്നിവ ഇവയെ പ്രധാനമായും ഭക്ഷണത്തിനായ് വേട്ടയാടുന്നു. വേട്ടയാടലിൽ നിന്നും ഇവ ഓടിയാണ് രക്ഷപ്പെടുന്നത്, ഇവയ്ക്ക് 65 km/h വേഗത്തിൽ ഓടാൻ കഴിയും.[6][7]. നേരിട്ടുള്ള സൂര്യതാപം ഏൽക്കാതിരിക്കാൻ ഇവ മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്തിലെ തണൽ ഉപയോഗപ്പെടുത്തുന്നു.[5][4]
ചിത്രശാല
[തിരുത്തുക]-
നാഗർഹോളെ ദേശീയോദ്യാനത്തിൽ
-
chital at parambikkulam, india
-
നിത്യഹരിത പ്രദേശത്തെ പുള്ളിമാൻ
-
ഐ.ഐ.ടി മദ്രാസിലെ ബ്ലാക്ക് ബക്ക് ഹാബിറ്റാറ്റ്
-
ജയ്പൂർ മൃഗശാലയിലെ പുള്ളിമാൻ
അവലംബം
[തിരുത്തുക]- ↑ "Axis axis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 8 April 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) Database entry includes a brief justification of why this species is of least concern. - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ Grubb, Peter (16 November 2005). Wilson, Don E., and Reeder, DeeAnn M., eds (ed.). Mammal Species of the World (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
:|editor=
has generic name (help); Invalid|ref=harv
(help)CS1 maint: multiple names: editors list (link) - ↑ 4.0 4.1 The Deer and the Tiger: A Study of Wildlife in India. George Schaller. University Of Chicago Press. 1967. Pg. 37-92. (Midway Reprint)
- ↑ 5.0 5.1 Deer of the world: their evolution, behaviour, and ecology. Valerius Geist. Stackpole Books. 1998. Pg. 58-73.
- ↑ http://www.theanimalfiles.com/mammals/hoofed_mammals/chital.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-02. Retrieved 2011-12-24.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- CS1 errors: generic name
- CS1 errors: redundant parameter
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം സ്ഥിതി ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികൾ
- Commons link is on Wikidata
- Taxonbars with automatically added original combinations
- ജന്തുക്കൾ - അപൂർണ്ണലേഖനങ്ങൾ
- മാനുകൾ
- ബംഗ്ലാദേശിലെ സസ്തനികൾ
- ഏഷ്യയിലെ സസ്തനികൾ
- ഇന്ത്യയിലെ സസ്തനികൾ
- നേപ്പാളിലെ സസ്തനികൾ
- കേരളത്തിലെ സസ്തനികൾ