സിൻഗാലില ദേശീയോദ്യാനം
Jump to navigation
Jump to search
പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഡാർജിലിംഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യനമാണ് സിൻഗാലില ദേശീയോദ്യാനം. 1986-ലാണ് ഉദ്യാനം നിലവിൽ വന്നത്.
ഭൂപ്രകൃതി[തിരുത്തുക]
79 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട് ഉദ്യാനത്തിന്. ഇലപൊഴിയും വനങ്ങളും കുറ്റിക്കാടുകളും ഉള്ളതാണ് ഇവിടുത്തെ പ്രകൃതി.
ജന്തുജാലങ്ങൾ[തിരുത്തുക]
സെറോ, നീൽഗായ്, അസാമീസ് മക്കാക്ക്, കുരക്കും മാന്‍, പുലി, ഗൊരാൽ, ഹിമാലയൻ കരടി തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.
![]() |
വിക്കിമീഡിയ കോമൺസിലെ Singalila National Park എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |