ഗാലത്തിയ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Galathea National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗാലത്തിയ ദേശീയോദ്യാനം ആൻഡമാൻ നിക്കോബാർ ദ്വീപ്സമൂഹത്തിലെ ഒരു ദേശീയോദ്യാനമാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ബംഗാൾ ഉൾക്കടലിലെ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്‌.[1]

ഈ പാർക്കിന്റെ വിസ്തീർണ്ണം 110 ച. കി.മീറ്റർ ആണ്. 1992ലാണ് ദേശീയ ഉദ്യാനമായി പ്രഖ്യാപനം നടത്തിയത്.ഗേറ്റ് നിക്കോബാർ ജൈവ മണ്ഡല സംവരണ മേഖല (Great Nicobar Biosphere Reserve ) യിൽ പെട്ടതാണ് ഈ ദേശീയോദ്യാനം. ക്യാംബെൽ ഉൾക്കടൽ ദേശീയോദ്യാനവും ഇതിൽ പെടുന്നു. ഗാലത്തിയയെ അതിൽ നിന്നും 12 കി.മീ.ഉള്ള പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട വന മേഖല (Forest buffer zone ) വേർതിരിക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ട് തദ്ദേശവാസികളായ (Endemic) മറ്റെങ്ങും കാണാത്ത സസ്യങ്ങളും ജീവികളും ഇവിടെ കാണുന്നു.

സസ്യങ്ങൾ[തിരുത്തുക]

ഉഷ്ണമേഖല മിതോഷ്ണമേഖലയിലെ ഈർപ്പമുള്ള വനങ്ങളിൽ കാണുന്ന വീതികൂടിയ ഇലകളുള്ള പച്ചപ്പുകൾ ഇവിടെ കാണുന്നു. 

ജീവികൾ[തിരുത്തുക]

തേങ്ങാക്കള്ളൻ ഞണ്ട്, മെഗാപോഡ്, നിക്കോബാർ പ്രാവ് എന്നിവ ഇവിടെ കാണുന്ന ചില ജീവികളാണ്.

അവലംബം[തിരുത്തുക]

  1. "Galathea National Park". മൂലതാളിൽ നിന്നും 2019-12-21-ന് ആർക്കൈവ് ചെയ്തത്.

 

"https://ml.wikipedia.org/w/index.php?title=ഗാലത്തിയ_ദേശീയോദ്യാനം&oldid=3630493" എന്ന താളിൽനിന്ന് ശേഖരിച്ചത്