ബാൽഭാക്രാം ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മേഘാലയിലെ പടിഞ്ഞാറൻ ഗാരോ കുന്നിലും പടിഞ്ഞാറൻ ഖാസി കുന്നിലുമായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് ബാൽഭാക്രാം ദേശീയോദ്യാനം. 1869-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇതിന്റെ വിസ്തൃതി 220 ചതുരശ്രകിലോമീറ്ററാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

സസ്യജാലങ്ങൾ[തിരുത്തുക]

ഇലപൊഴിയും വനമായ ഇവിടെ മുള, പുല്ല്, കുറ്റിക്കാടുകൾ എന്നിവ ധാരാളമായി കാണപ്പെടുന്നു. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്.

ജന്തുജാലങ്ങൾ[തിരുത്തുക]

ആന, ക്ലൗഡഡ് ലെപ്പേർഡ്, സ്വർണപ്പൂച്ച , കുറുനരി, ഉറുമ്പുതീനി, കാട്ടുപോത്ത്, പെരുമ്പാമ്പ്, വേഴാമ്പൽ, ഹൂലോക്ക് ഗിബ്ബൺ, ഹിമാലയൻ കരിങ്കരടി എന്നിവയാണ് ഇവിടുത്തെ പ്രധാന ജന്തുവർഗ്ഗങ്ങൾ.