കലേസർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കലേസർ ദേശീയോദ്യാനം
कलेसर राष्ट्रीय उद्यान
Location in Haryana
Location in Haryana
കലേസർ ദേശീയോദ്യാനം
Location in Haryana
Location in Haryana
കലേസർ ദേശീയോദ്യാനം
Coordinates: 30°22′N 77°32′E / 30.367°N 77.533°E / 30.367; 77.533Coordinates: 30°22′N 77°32′E / 30.367°N 77.533°E / 30.367; 77.533
Country ഇന്ത്യ
Government
 • ഭരണസമിതി ഹരിയാന വനം വകുപ്പ്
സമയ മേഖല IST (UTC+5:30)
വെബ്‌സൈറ്റ് www.haryanaforest.gov.in

ഹരിയാനയിലെ യമുനനഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കലേസർ ദേശീയോദ്യാനം[1]. ചണ്ഡിഗഡിൽ നിന്നും 150 കിലോമീറ്റർ വടക്ക് കിഴക്കായാണ് കലേസർ ദേശീയോദ്യാനം നിലകൊള്ളുന്നത്. ഹരിയാനയിലെ ശ്രദ്ധേയമായ പക്ഷിനിരീക്ഷണകേന്ദ്രങ്ങളിലൊന്നായ കലേസറിൽ പുള്ളിപ്പുലികളെയും ധാരാളമായി കണ്ടുവരുന്നു.[2]. ശിവാലിക് മലനിരകളിൽ 11,000 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന സാൽ വനപ്രദേശം ആണിത്[3]. 2003 ലാണ് ഈ പ്രദേശത്തിന് ദേശീയോദ്യാന പദവി ലഭിക്കുന്നത്.

ജൈവവൈവിധ്യം[തിരുത്തുക]

പുള്ളിപ്പുലികളെ ധാരാളമായി കണ്ടുവരുന്ന കലെസർ ദേശീയോദ്യാനത്തിൽ പൂച്ചപ്പുലി, ആന, ചുവന്ന കാട്ടുകോഴി, മുള്ളൻ പന്നി, റീസസ് കുരങ്ങ്, പുള്ളിമാൻ എന്നീ മൃഗങ്ങളും കാണപ്പെടുന്നു.

സാൽ മരങ്ങൾ കൂടാതെ കരീരം, ശീഷം, മഴുക്കാഞ്ഞിരം തുടങ്ങിയ വൃക്ഷങ്ങളും ഇവിടെ ധാരാളമായി വളരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലേസർ_ദേശീയോദ്യാനം&oldid=2553045" എന്ന താളിൽനിന്നു ശേഖരിച്ചത്