ഭിട്ടാർകാനിക ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒറീസയിലെ കേന്ദ്രപാറ ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഭിട്ടാർകാനിക ദേശീയോദ്യാനം. 1998-ൽ രൂപീകൃതമായ ഇതിന്റെ വിസ്തീർണ്ണം 145 ചതുരശ്ര കിലോമീറ്ററാണ്.[1]

ഭൂപ്രകൃതി[തിരുത്തുക]

ഇന്ത്യയിലെ ചുരുക്കംചില തീരപ്രദേശ ദേശീയോദ്യാനങ്ങളിലൊന്നാണിത്. ചെറിയ പുഴകളും അരുവികളും നിറഞ്ഞ ചതുപ്പു പ്രദേശമാണിവിടം.

ജന്തുജാലങ്ങൾ[തിരുത്തുക]

മുട്ടയിടാനായി ഇവിടെയെത്തുന്ന ഒലീവ് റിഡ്‌ലി കടലാമകൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് അവ ഇവിടേക്ക് ദേശാടനം നടത്തുന്നത്. ക്രോക്കഡൈലസ് പോറസസ് എന്നയിനം ഉപ്പുജല മുതലകളെ ഇവിടെ സംരക്ഷിക്കുന്നു. റീസസ് കുരങ്ങ്, വെള്ളക്കഴുത്തുള്ള കടൽപ്പരുന്ത്, വാട്ടർ മോണിറ്റർ ലിസാർഡ്, രാജവെമ്പാല, ബ്രാഹ്മണിക്കൊക്ക്, തുടങ്ങിയവയും ഇവിടെ കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-03. Retrieved 2009-03-21.