ക്യാംബെൽ ബേ ദേശീയോദ്യാനം
ദൃശ്യരൂപം
(Campbell Bay National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ നിക്കോബാർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ക്യാംബെൽ ബേ ദേശീയോദ്യാനം. കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഇത്. ഇവിടെ നിന്നും ഇന്തോനേഷ്യയിലെ സുമാത്ര 190 കിലോമീറ്റർ മാത്രം അകലെയാണ്.
1992 ലാണ് ഈ പ്രദേശം ദേശീയോദ്യാനം ആയി പ്രഖ്യാപിച്ചത്. 426 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം ഗ്രേറ്റർ നിക്കോബാർ ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ്.