സരിസ്ക ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാജസ്ഥാൻ സംസ്ഥാനത്തിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് സരിസ്ക ദേശീയോദ്യാനം. 1992-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 1979 മുതൽ ഇവിടെ ഒരു കടുവാ സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നു. ഔറംഗസീബിന്റെ കാങ്ക്‌വാരി കോട്ട, മഹാരാജ ജയ്സിംഹന്റെ കരിഷ്ക കൊട്ടാരം എന്നിവ ഈ ഉദ്യാനത്തിനകത്ത് സ്ഥിതി ചെയ്യുന്നു.

ഭൂപ്രകൃതി[തിരുത്തുക]

274 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ആരവല്ലി പർവതനിരയുടെ ഭാഗമാണീ പ്രദേശം. വരണ്ട ഇലപൊഴിയും വനമേഖലയാണിവിടം. ധോക്ക്, ഖെയ്ർ, ടെൻഡു, ബെർ എന്നീ വൃക്ഷങ്ങൾ ഇവിടെ വളരുന്നു. ആയിരത്തിലധികം പുഷ്പിക്കുന്ന സസ്യയിനങ്ങൾ ഇവിടെയുണ്ട്.

ജന്തുജാലങ്ങൾ[തിരുത്തുക]

ഇന്ത്യൻ ചിങ്കാര, നീൽഗായ്, സാംബർ, പുള്ളിപ്പുലി, ലംഗൂർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുവർഗ്ഗങ്ങൾ. 48 ഇനത്തില്പ്പെട്ട സസ്തനികളുടെയും 251-ഓളം പക്ഷിയിനങ്ങളുടെയും ആവാസകേന്ദ്രമാണിവിടം.


"https://ml.wikipedia.org/w/index.php?title=സരിസ്ക_ദേശീയോദ്യാനം&oldid=2895678" എന്ന താളിൽനിന്ന് ശേഖരിച്ചത്