Jump to content

ഗിർ ദേശീയോദ്യാനം

Coordinates: 21°08′08″N 70°47′48″E / 21.13556°N 70.79667°E / 21.13556; 70.79667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിർ ദേശീയോദ്യാനം
Gir National Park
Location Map
Locationജുനാഗഡ് അമ്രേലി ഗുജറാത്ത്, ഇന്ത്യ
Nearest cityജുനാഗഡ്, അമ്രേലി
Coordinates21°08′08″N 70°47′48″E / 21.13556°N 70.79667°E / 21.13556; 70.79667
Area1,412 km²
Established1965
Visitors60,148 (in 2004)
Governing bodyForest Department of Gujarat

ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ് ഗിർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ്‌ ഗിർ വനം. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംർക്ഷിക്കുന്നതി വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്. ജുനഗഢിലെ നവാബാണ് ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങൾ നടത്തിയത്. 2005 ലെ കണക്കുകൾ പ്രകാരം ഇവിടെ 359 സിംഹങ്ങൾ ഉണ്ട്.[1] 2010- കണക്കെടുപ്പ് പ്രകാരം മൊത്തം 411 സിംഹങ്ങളുണ്ട്[2][3]. സുപ്രീം കോടതി, ഗീർ വനത്തിലെ ഏഷ്യൻ സിംഹങ്ങളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേയ്ക്ക് മാറ്റുവാൻ ഉത്തരവിട്ടിരുന്നു.[4][5][6][7]

ഭൂപ്രകൃതി

[തിരുത്തുക]

ഹിരൺ , സരസ്വതി, ഗോദാവരി നദികളുടെ സാന്നിദ്ധ്യമാണ്‌ ഉദ്യാനത്തിന്‌ പച്ചപ്പ് നൽകുന്നത്. ഇതിന്റെ വിസ്തൃതി 259 ചതുരശ്ര കിലോമീറ്ററാണ്. വരണ്ട ഉലപൊഴിയും വനങ്ങളും മുൾച്ചെടികളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. തേക്ക്, സലായ്, ധാക് തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങൾ.

ജന്തുജാലങ്ങൾ

[തിരുത്തുക]

സിംഹം, കാട്ടുപന്നി, നീൽഗായ്, സാംബർ, നാലുകൊമ്പുള്ള മാൻ, ചിങ്കാരമാൻ, വരയൻ കഴുതപ്പുലി, ലംഗൂർ, മുള്ളൻപന്നി, മുയൽ, കൃഷ്ണമൃഗം എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. മഗ്ഗർ മുതലകളുൾപ്പെടെ 24-ഓളം ഉരഗ വർഗ്ഗങ്ങൾ ഇവിടെ അധിവസിക്കുന്നു.

അവലംബം

[തിരുത്തുക]
  1. മാതൃഭൂമി ഹരിശ്രീ 2007 സെപ്റ്റംബർ
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-13. Retrieved 2013-05-29.
  3. daily.bhaskar.com April 16-2013 ശേഖരിച്ച തീയതി 29-05-2013
  4. .dailymail.co.uk, 29 ഏപ്രിൽ 2013 ശേഖരിച്ച തീയതി 29-5-2013.
  5. ndtv.com, ഏപ്രിൽ 15, 2013 ശേഖരിച്ച തീയതി 29-05-2013
  6. guardian.co.uk,7 മെയ് 2013 ശേഖരിച്ച തീയതി 29-05-2013.
  7. thehindu.com, ഏപ്രിൽ15, 2013 ശേഖരിച്ച തീയതി 29-05-2013
"https://ml.wikipedia.org/w/index.php?title=ഗിർ_ദേശീയോദ്യാനം&oldid=3785510" എന്ന താളിൽനിന്ന് ശേഖരിച്ചത്