കാട്ടുപന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുപന്നി
Wild Boar
Temporal range: Early പ്ലീസ്റ്റോസീൻ – സമീപസ്ഥം
Wild Boar Habbitat 3.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റുകൾ
ക്ലാസ്സ്‌: സസ്തനികൾ
നിര: Artiodactyla
കുടുംബം: Suidae
ജനുസ്സ്: Sus
വർഗ്ഗം: S. scrofa
ശാസ്ത്രീയ നാമം
Sus scrofa
Linnaeus, 1758

വനങ്ങളിലെ ഒരു സസ്തനിയാണ് കാട്ടുപന്നി. (ശാസ്ത്രീയ നാമം:Sus Scrofa, ഇന്ത്യൻ നാമം:Indian Wild Boar) ഇരുണ്ട ചാരനിറത്തിലുള്ള കാട്ടുപന്നികൾ ഇലപൊഴിയും വനങ്ങൾ, വൃക്ഷ നിബിഡമേഖലകൾ, വെള്ളമുള്ള പുൽമേടുകൾ, ചെറിയ കുറ്റിക്കാടുകൾ എന്നിവയിൽ വസിക്കുന്നു.

വിവരണം[തിരുത്തുക]

ഇരുണ്ട ചാരനിറമാർന്ന ഉടലാണ് കാട്ടുപന്നിയുടേത്. കൂർത്ത വായ്‌ഭാഗം, തേറ്റകൾ, കനം കുറഞ്ഞ കാലുകൾ, നേർത്ത വാൽ എന്നിവ കാട്ടുപന്നിയുടെ പ്രത്യേകതയാണ്. വാലിന്റെ അഗ്രഭാഗവും ത്വക്കുകളും രോമാവൃതമാണ്. ഉയർന്നു നിൽക്കുന്ന അണപ്പല്ലുകളാണ് തേറ്റയായി അറിയപ്പെടുന്നത്. തേറ്റയ്ക്ക് ഏകദേശം 32 സെന്റിമീറ്റർ നീളമാണുള്ളത്. ശത്രുക്കളിൽ നിന്നും രക്ഷ നേടുവാനായി ഇവ അതിവേഗം പാഞ്ഞു വന്ന് തേറ്റകൾ കൊണ്ട് ആക്രമിക്കുന്നു. സാധാരണയായി നിരുപദ്രവകാരികളായ കാട്ടുപന്നികൾ അപൂർവമായി അപകടകാരികളാകാറുണ്ട്. മിശ്രഭുക്കായ ഇവ തേറ്റ ഉപയോഗിച്ച് മണ്ണു തുരന്ന് കായ്കളും വിത്തുകളും ഭക്ഷിക്കുന്നു. കൂടാതെ ഇവ മണ്ണിര, ചെറിയ ഇഴജന്തുക്കൾ, മുട്ടകൾ എന്നിവയും ഭക്ഷണമാക്കാറുണ്ട്[2][1]. രാപകൽ ഭേദമന്യേ കൂട്ടത്തോടെ സഞ്ചരിക്കുന്ന കാട്ടുപന്നികളിലെ ആൺപന്നികൾ ചിലപ്പോൾ ഒറ്റപ്പെട്ട് സഞ്ചരിക്കാറുണ്ട്. ചതുപ്പു പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലും ഇവ കിടന്നുരുളുന്നു.

രണ്ടര അടി വരെ ശരാശരി ഉയരമുള്ള കാട്ടുപന്നികളുടെ ഭാരം 30 മുതൽ 50 കിലോഗ്രാം വരെയാണ്. വർഷത്തിൽ ഒരു തവണ പ്രസവിക്കുന്ന ഇവ ശരാശരി അഞ്ചു കുഞ്ഞുങ്ങളെ വരെ പ്രസവിക്കുന്നു. കുഞ്ഞുങ്ങളുടെ ശരീരം തവിട്ടു നിറത്തിലാണ് കാണപ്പെടുന്നത്. ഈ ശരീരത്തിൽ കറുത്ത വരകൾ കാണാറുണ്ട്. ഏകദേശം രണ്ടാഴ്ച മാത്രം അമ്മയുടെ പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ തുടർന്ന് അമ്മയോടൊപ്പം ഭക്ഷണത്തിനായി സഞ്ചരിക്കുന്നു. രണ്ടാം വർഷം മുതലാണ് ഇവയ്ക്കു തേറ്റ വളർന്നു തുടങ്ങുക.

കടുവ, കുറുക്കൻ, പുലി എന്നിവ കാട്ടുപന്നികളെ ഭക്ഷണമാക്കാറുണ്ട്. വനവിസ്തൃതിയിൽ ഉണ്ടായ കുറവു മൂലം കാടുകളുടെ സമീപഗ്രാമങ്ങളിൽ ഇവ കൂട്ടത്തോടെ ഭക്ഷണത്തിനായി ഇറങ്ങുക വഴി കൃഷിനാശങ്ങൾ വരുത്തുന്നു. എണ്ണത്തിലുള്ള കുറവു മൂലം കേരളത്തിൽ ഇവയെ വേട്ടയാടൽ നിയന്ത്രണ വിധേയമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Oliver, W. & Leus, K. (2008). Sus scrofa. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 5 April 2009. Database entry includes a brief justification of why this species is of least concern.
  2. http://www.britishwildboar.org.uk/wild%20boar%20action%20plan.pdf

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുപന്നി&oldid=2500951" എന്ന താളിൽനിന്നു ശേഖരിച്ചത്