കാസിരംഗ ദേശീയോദ്യാനം
ദൃശ്യരൂപം
കാസിരംഗ ദേശീയോദ്യാനം Kaziranga National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Golaghat and Nagaon districts, Assam, India |
Nearest city | ജോർഹത്, ദിസ്പൂർ |
Area | 430 ച. �കിലോ�ീ. (4.6×109 sq ft) |
Established | 1905 |
Governing body | ഭാരത സർക്കാർ, ആസാം സർക്കാർ |
Official name | Kaziranga National Park |
Type | Natural |
Criteria | ix, x |
Designated | 1985 (9th session) |
Reference no. | 337 |
State Party | India |
Region | Asia-Pacific |
അസം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം. 1974-ൽ രൂപീകൃതമായി. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു. 1905-ൽ റിസർവ് ഫോറസ്ററ് ആയും 1974-ൽ ദേശീയോദ്യാനമായും 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. 1985-ൽ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി.[1]
ഭൂപ്രകൃതി
[തിരുത്തുക]471 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. നിത്യഹരിത വനമേഖലയാണിത്. ചതുപ്പു നിലങ്ങളും പുൽമേടുകളും ഇവിടെ ധാരാളമായുണ്ട്.
ജന്തുജാലങ്ങൾ
[തിരുത്തുക]കാണ്ടാമൃഗത്തെ കൂടാതെ കാട്ടുപോത്ത്, തൊപ്പിക്കാരൻ ലംഗൂർ, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ആന, കടുവ, ഗംഗാ ഡോൾഫിൻ, ഗൗർ, സംഭാർ എന്നീ മൃഗങ്ങളെയും ഇവിടെ കാണാം.
ചിത്രശാല
[തിരുത്തുക]-
ഇന്ത്യൻ റോളർ
-
ഇന്ത്യൻ കണ്ടാമൃഗം
-
കാട്ടുപന്നി
-
കാട്ടുപോത്ത്
-
കാസിരംഗയിലെ മാനുകൾ
-
സ്വർണ്ണക്കുരങ്ങ്
-
മാൻ
-
തത്ത
-
കഴുകൻ
-
ഏഷ്യൻ ആനകൾ
-
കാട്ടുകോഴി
-
കാണ്ടാമൃഗം അമ്മയും കുഞ്ഞും
അവലംബം
[തിരുത്തുക]- ↑ [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2013 (താൾ -462)]