കിബുൾ ലംജാവോ ദേശീയോദ്യാനം
ദൃശ്യരൂപം
| Keibul Lamjao National Park (Manipur, Northeast India) | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Endangered Eld's deer or sangai | |
| സ്ഥലം | Bishnupur District, Manipur, India |
| അടുത്തുള്ള നഗരം | Moirang, Imphal |
| നിർദ്ദേശാങ്കങ്ങൾ | 24°30′00″N 93°46′00″E / 24.50000°N 93.76667°E |
| വിസ്തീർണ്ണം | 40 km2 (15 sq mi) |
| സ്ഥാപിതം | 28 March 1977 |
| ഭരണസമിതി | Government of India, Government of Manipur |
| web | |
മണിപ്പൂർ സംസ്ഥാനത്തിലെ ബിഷ്ണുപൂർ ജില്ലയിലാണ് കിബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1977-ലാണ് ഇത് നിലവിൽ വന്നത്.
ഭൂപ്രകൃതി
[തിരുത്തുക]
40 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നും 53 കിലോമീറ്റർ അകലെയായി ഇന്ത്യയിലെ ശുദ്ധജല തടാകങ്ങളിൽ ഒന്നായ ലോക്‌താക് തടാകത്തോട് ചേർന്നു കിടക്കുന്ന ദേശീയഉദ്യാനമാണിത് . ചതുപ്പുകൾ നിറഞ്ഞതാണീ പ്രദേശം.
ജന്തുജാലങ്ങൾ
[തിരുത്തുക]വംശനാശഭീഷണി നേരിടുന്ന സാംഗായ് മാനുകളുടെ ഏക സ്വാഭാവിക വാസസ്ഥലമാണിവിടം. ഹോഗ് മാന്‍, മീൻ പിടുത്തക്കാരൻ പൂച്ച, കാട്ടാട് എന്നിവയെയും ഇവിടെ കാണാം. ഒട്ടേറെ ജലപ്പക്ഷികളും ഇവിടെയുണ്ട്