ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ ![]() |
Includes | Colossal statue of Shri Hanuman, Khajuraho Protected Temple Area, Khajuraho chopra tank, ദുലാദേവ ക്ഷേത്രം, ആദിനാഥ ക്ഷേത്രം, ഗാന്ധി ക്ഷേത്രം, ചത്തൂർബുജ ക്ഷേത്രം, ചോസ്ഥ യോഗിനി ക്ഷേത്രം, ജാവരി ക്ഷേത്രം, പാർഷ്വാനന്ദ ക്ഷേത്രം, ബ്രഹ്മ ക്ഷേത്രം, ലാൽഗുൻ മഹാദേവ ക്ഷേത്രം, വാമന ക്ഷേത്രം, ശാന്തിനാഥ് ജൈന ക്ഷേത്രം ![]() |
മാനദണ്ഡം | i, iii[1] |
അവലംബം | 240 |
നിർദ്ദേശാങ്കം | 24°51′N 79°56′E / 24.85°N 79.93°ECoordinates: 24°51′N 79°56′E / 24.85°N 79.93°E |
രേഖപ്പെടുത്തിയത് | 1986 (10th വിഭാഗം) |
വെബ്സൈറ്റ് | whc |
മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. വാരണാസിക്കു പടിഞ്ഞാറും ഗംഗയ്ക്കു തെക്കുമായി കിടക്കുന്ന ബുന്ദേൽഖണ്ഡ് വനത്തിനു നടുവിലാണ് ഖജുരാഹോ സ്ഥിതിചെയ്യുന്നത്. യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുടെ കൂട്ടത്തിൽ ഈ ക്ഷേത്രസമുച്ചയങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ. നഗര ശൈലിയിലുള്ള വാസ്തുവിദ്യകൊണ്ടും രതിശിൽപ്പങ്ങൾ കൊണ്ടും പ്രസസ്തമാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ.[2][3]
സി.ഇ. 950 നും 1050 നും ഇടയിൽ ചന്ദേല രാജവംശത്തിലെ രാജാക്കന്മാരാണ് ഖജുരാഹോയിലെ മിക്ക ക്ഷേത്രങ്ങളും പണികഴിപ്പിച്ചത്. ന്ദ്രവർമ്മനെന്ന ചന്ദേല രാജാവാണ് ഇതിന്റെ നിർമ്മിതിക്ക് പിന്നിൽ.[4] പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇവിടെ 20 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടന്നിരുന്ന 85 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി ചരിത്രരേഖകൾ പറയുന്നു. അതിൽ ആറുചതുരശ്ര കിലോമീറ്ററിലായി 20 ക്ഷേത്രങ്ങൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.
ഏഴുനൂറ്റാണ്ടുകളോളം വനത്തിനുള്ളിൽ വിസ്മൃതിയിൽകിടന്ന ക്ഷേത്രങ്ങളെ 1838 ൽ ബ്രിട്ടീഷ് ഇഞ്ചിനീയർ ആയിരുന്ന ടി.എസ്. ബുര്ട്ട് ആണ് പുറംലോകത്തിനു പരിചയപ്പെടുത്തിയത്.
ക്ഷേത്രങ്ങളും കാലവും[തിരുത്തുക]
തുടർച്ച | ആധുനിക ക്ഷേത്ര നാമം | മതം | ദേവൻ/ദേവി | പൂർത്തീകരിച്ചത് (CE)[5][6] |
ചിത്രം |
---|---|---|---|---|---|
1 | ചൗസത് യോഗിണി | Hinduism | ദേവി, 64 യോഗിണികൾ | 885 | ![]() |
2 | ബ്രഹ്മ | Hinduism | വിഷ്ണു | 925 | |
3 | ലാൽഗൺ മഹാദേവ | Hinduism | ശിവൻ | 900 | ![]() |
4 | മതങ്കേശ്വർ | Hinduism | ശിവൻ | 1000 | ![]() |
5 | വരാഹ | ഹിന്ദു | വിഷ്ണു | 950 | ![]() |
6 | ലക്ഷ്മണ | Hinduism | വൈകുണ്ഡ വിഷ്ണു | 939 | ![]() |
7 | പർശ്വാനത | ജൈന | പാർശ്വാനതൻ | 954 | ![]() |
8 | വിശ്വാനത | Hinduism | ശിവൻ | 999 | ![]() |
9 | ദേവി ജഗദംബി | Hinduism | ദേവി പാർവ്വതി | 1023 | ![]() |
10 | ചിത്രഗുപ്ത | Hinduism | സൂര്യൻ, ചിത്രഗുപ്തൻ | 1023 | ![]() |
11 | ഖാണ്ടരീയ മഹാദേവ (ഏറ്റവും വലിയ ക്ഷേത്രം) | Hinduism | ശിവൻ | 1029 | ![]() |
12 | വാമന | Hinduism | വാമനൻ | 1062 | ![]() |
13 | ആദിനാഥ ജൈനക്ഷേത്രം | Jainism | ആദിനാഥൻ | 1027 | ![]() |
14 | ജാവേരി | Hinduism | വിഷ്ണു | 1090 | ![]() |
15 | ചതുർഭുജ | Hinduism | വിഷ്ണു | 1110 | ![]() |
16 | ദുലദേവ | Hinduism | ശിവൻ | 1125 | ![]() |
17 | ഖണ്ടായ് | Jainism | ആദിനാഥൻ | 960 | ![]() |
18 | വിഷ്ണു-ഗരഡൻ | Hinduism | വിഷ്ണു | 1000 | |
19 | ഗണേശ | Hinduism | ശിവൻ | 1000 | |
20 | ഹനുമാൻ | Hinduism | ഹനുമാൻ | 922[7] | ![]() |
21 | മഹിഷാസുരമർദ്ദിനി | Hinduism | മഹിഷാസുരമർദ്ദിനി | 995 | |
22 | ശാന്തിനാഥ ക്ഷേത്രം | Jainism | ശാന്തിനാഥൻ | 1027 | ![]() |
ചിത്രശാല[തിരുത്തുക]
- ഖജൂരാഹോയിലെ ലൈംഗിക ചുവയുള്ള ശില്പങ്ങൾ
അവലംബം[തിരുത്തുക]
- ↑ http://whc.unesco.org/en/list/240.
- ↑ http://whc.unesco.org/en/list/240
- ↑ http://www.hindustantimes.com/travel/world-heritage-day-five-must-visit-sites-in-india/story-gJYb3KG93fXKBcX6dgFfOM.html
- ↑ http://www.mathrubhumi.com/travel/columns/m-v-shreyams-kumar/article-1.36419
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;rsingh
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ From inscription or estimated from other evidence
- ↑ Cunningham in Archaeological Survey Reports noted that one of two Hanuman statues bears an inscription of 868 CE