എലഫന്റാ ഗുഹകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elephanta Caves എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എലഫന്റാ ഗുഹകൾ
Elephanta Caves
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata[1]
മാനദണ്ഡം(i)(iii)[2]
അവലംബം244
നിർദ്ദേശാങ്കം18°57′48″N 72°55′53″E / 18.9633°N 72.9314°E / 18.9633; 72.9314
രേഖപ്പെടുത്തിയത്1987 (11th വിഭാഗം)

മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് എലഫന്റാ ഗുഹകൾ (മറാഠി: घारापुरीच्या लेण्या - ഘാരാപുരി ഗുഹകൾ). ഇവ ശില്പങ്ങൾ കൊണ്ട് ആകർഷകമാണ്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ബോട്ടുമാർഗ്ഗം ഈ ദ്വീപുകളിൽ എത്താം. ശിവന്റെ ആരാധകരുടേതാണ് ഈ ശില്പങ്ങൾ. അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അണ്ഡകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാണ് പ്രധാന ആകർഷണങ്ങൾ. 1987-ൽ എലിഫന്റാ ഗുഹകളെ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി എണ്ണി.

അഗ്രഹാരപുരി എന്നായിരുന്നു ഇതിന്റെ യഥാർത്ഥ നാമം. ഇത് പിന്നീട് ലോപിച്ച് ഘാരാപുരി ആയതാണ്. പോർച്ചുഗീസുകാരാണ് ഇതിന് എലിഫന്റാ ഗുഹകൾ എന്ന് നാമകരണം ചെയ്തത്. അവർ തന്നെ ഈ സമുച്ചയത്തിന്റെ പ്രധാന ഭാഗം നശിപ്പിക്കുകയും ചെയ്തു. 9 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ഭരണം നടത്തിയിരുന്ന സിൽഹാര വംശജരുടെ കാലത്താണ് ഇതിലെ ശില്പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. ചിലത് രാഷ്ട്രകൂടവംശജരുടെ കാലത്തും.

6000 ചതുരശ്ര അടിയോളം (ഏതാണ്ട് 5600 ച.മീറ്റർ) ഈ ക്ഷേത്രസമുച്ചയത്തിന് വിസ്തീർണ്ണമുണ്ട്. ഒരു പ്രധാന അറയും രണ്ട് വശങ്ങളിലെ അറകളും അങ്കണങ്ങളും ചെറിയ അമ്പലങ്ങളുമടങ്ങിയതാണ് സമുച്ചയം.

ഗുഹകളുടെ പ്ലാൻ
Elephanta Map.svg

Layout:

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Elephanta Caves ( 1987), Maharashtra". ശേഖരിച്ചത് 28 ഫെബ്രുവരി 2018.
  2. http://whc.unesco.org/en/list/244.
"https://ml.wikipedia.org/w/index.php?title=എലഫന്റാ_ഗുഹകൾ&oldid=3737977" എന്ന താളിൽനിന്ന് ശേഖരിച്ചത്