ഇരവികുളം ദേശീയോദ്യാനം
ഇരവികുളം ദേശീയോദ്യാനം | |
ഐ.യു.സി.എൻ., വർഗ്ഗം II (ദേശീയോദ്യാനം)
| |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Idukki |
Established | 31 March 1978 |
ഏറ്റവും അടുത്ത നഗരം | Ernakulam |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
97 km² (37 sq mi) • 2,000 m (6,562 ft) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 3,000 mm (118.1 in) • 25 °C (77 °F) • 17 °C (63 °F) |
Visitation # Year | 148,440 2001 |
Governing body | Department of Forests and Wildlife, Government of Kerala |
Footnotes
| |
വെബ്‌സൈറ്റ് | www.eravikulam.org/index.htm |
Coordinates: 10°12′00″N 77°04′59″E / 10.2°N 77.083°E മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്[1].
മൃഗങ്ങൾ[തിരുത്തുക]
വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത് തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.[2].
ചരിത്രം[തിരുത്തുക]
ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ് കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895-ൽ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി. 1971-ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ൽ ദേശീയോദ്യാനമായി[3]. 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.
വൈവിധ്യത്തിന്റെ ഭൂവിഭാഗം[തിരുത്തുക]
97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഹിമാലയത്തിനു തെക്ക് ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2695 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുൽമേട്, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്.
ചിത്ര ശേഖരം[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "INTRODUCTION TO THE AREA". മൂലതാളിൽ നിന്നും 2010-04-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-01.
- ↑ ഇരവികുളം പോയാൽ രണ്ടുണ്ട് കാര്യം
- ↑ "History of Eravikulam national park". മൂലതാളിൽ നിന്നും 2011-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-01.
ഇതും കൂടി[തിരുത്തുക]
