ഗുഗമൽ ദേശീയോദ്യാനം
ദൃശ്യരൂപം
മഹാരാഷ്ട്ര സംസ്ഥാനത്തിലെ അമരാവതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗുഗമൽ ദേശീയോദ്യാനം. 1987-ലാണ് ഇത് നിലവിൽ വന്നത്. പ്രൊജക്ട് ടൈഗറിൽ ഉൾപ്പെടുന്ന മേൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണീ ഉദ്യാനം.
ഭൂപ്രകൃതി
[തിരുത്തുക]362 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. സത്പുര പർവതനിരയുടെ ഭാഗമാണീ പ്രദേശം. വരണ്ട ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. മുള, ലെൻഡിയ, ധവാസ തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]ഗൗർ, ചിങ്കാര, ബോണറ്റ് മക്കാക്ക് തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. നൂറിലേറെയിനം പക്ഷികളും ഇവിടെ വസിക്കുന്നു.