നന്ദാദേവീ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nanda Devi and Valley of Flowers National Parks
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം ഇന്ത്യ Edit this on Wikidata
Area 624.6 km2 (6.723×109 sq ft)
മാനദണ്ഡം vii, x
അവലംബം 335
നിർദ്ദേശാങ്കം 30°25′07″N 79°50′59″E / 30.4186°N 79.8497°E / 30.4186; 79.8497
രേഖപ്പെടുത്തിയത് 1988 (12th വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം 2005
Nanda Devi National Park
Location Uttarakhand, India
Area 630.33 km²
Established 1982

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിലാണ് നന്ദാദേവീ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1950-കൾക്കുശേഷം ഇവിടേക്ക് സഞ്ചാരികളുടെ വൻപ്രവാഹം ഉണ്ടായതിനേത്തുടർന്ന് പ്രകൃതി സംരക്ഷിക്കുന്നതിനായി 1982-ലാണ് ഈ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

ഭൂപ്രകൃതി[തിരുത്തുക]

630 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്ന് കുറഞ്ഞത് 3500 മീറ്റർ ഉയരത്തിലെങ്കിലുമാണ് ഈ പ്രദേശം മുഴുവൻ സ്ഥിതി ചെയ്യുന്നത്. 7,817 മീറ്റർ ഉയരമുള്ള നന്ദാദേവീ കൊടുമുടി ഈ ഉദ്യാനത്തിലാണ്. ജൂനിപ്പെർ, ഹിമാലയൻ ഫിര്‍, ബിർച്ച്, പൈൻ, ദേവദാരു എന്നീ വൃക്ഷങ്ങൾ ഇവിടെ വളരുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

ഹിമപ്പുലി, ഹിമാലയൻ കരടി, ഭാരൽ, ഹിമാലയൻ താര്‍, കസ്തൂരിമാൻ, പറക്കും അണ്ണാൻ എന്നിവയാണ് ഇവിടുത്തെ പ്രധാന ജന്തുവർഗ്ഗങ്ങൾ. 43 ഇനത്തില്പ്പെട്ട പക്ഷികളും ഇവിടെ വസിക്കുന്നു,"https://ml.wikipedia.org/w/index.php?title=നന്ദാദേവീ_ദേശീയോദ്യാനം&oldid=1703879" എന്ന താളിൽനിന്നു ശേഖരിച്ചത്