ഇന്ത്യൻ കാണ്ടാമൃഗം
ഇന്ത്യൻ കണ്ടാമൃഗം[1] | |
---|---|
ഇന്ത്യൻ കണ്ടാമൃഗം, റൈനോസെറോസ് യൂനികോർണിസ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | റൈനോസെറോസ് യൂനികോർണിസ്
|
Binomial name | |
റൈനോസെറോസ് യൂനികോർണിസ് | |
![]() | |
ഇന്ത്യൻ കണ്ടാമൃഗത്തിന്റെ പരിധി |
കണ്ടാമൃഗത്തിന്റെ വർഗ്ഗത്തിൽ പെടുന്നതാണ് ഇന്ത്യൻ കണ്ടാമൃഗം(ഇംഗ്ലീഷ് : Indian Rhinoceros). Rhinoceros unicornis എന്നാണ് ഇവയുടെ ശാസ്ത്രനാമം. ഇന്ത്യ, ഭൂട്ടാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്നു[3]. ഇന്ത്യയിൽ ആസാമിലെ കാസിരംഗ ദേശീയപാർക്കിലും പാകിസ്താനിലെ ലാൽ സുഹന്റാ ദേശീയപാർക്കിലും കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നു. ഇന്ത്യയിൽ 2000 ആണ് ഇവയുടെ സംഖ്യ. ഇന്ത്യയിലെ കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടും ആസാമിലാണുള്ളത്. ആസാമിന്റെ സംസ്ഥാനമൃഗവുമാണ് ഇന്ത്യൻ കാണ്ടാമൃഗം.
ശരീരപ്രകൃതി[തിരുത്തുക]
ഒറ്റക്കൊമ്പുകളാണ് ഇവയുടെ പ്രത്യേകത. 3000 കിലോഗ്രാം ഭാരമുള്ള ഇവയ്ക്ക് 7 അടിവരെ ഉയരമുണ്ട്. നല്ല കാഴ്ചശക്തിയും, കേൾവിശക്തിയും, ഘ്രാണശക്തിയും ഉള്ള ഇവയ്ക്ക് ശരീരരോമങ്ങൾ വളരെ കുറവാണ്. ജനിച്ച് ഒരുവർഷത്തിനുശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത്. ആണിനും പെണ്ണിനും കൊമ്പ് ഉണ്ട്. പശിമയുള്ള രോമങ്ങളാൽ 60 സെന്റിമീറ്ററിലധികം നീളമുള്ള ഈ കൊമ്പ് മൂടപ്പെട്ടിരിക്കും.
മറ്റ് പ്രതേകതകൾ[തിരുത്തുക]
നന്നായി നീന്തുന്ന ഇവയ്ക്ക് കരയിലൂടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ഓടുവാൻ സാധിക്കും. സസ്യഭുക്കുകളായ ഇവയുടെ ഇഷ്ടഭക്ഷണം പുല്ല്, പഴങ്ങൾ, ഇലകൾ, ജലസസ്യങ്ങൾ എന്നിവയാണ്.
വംശനാശഭീഷണി[തിരുത്തുക]
ചില മരുന്നുണ്ടാക്കുവാനും, കഠാരകൾക്ക് പിടിയുണ്ടാക്കാനും മനുഷ്യർ ഇവയുടെ കൊമ്പുകൾ ഉപയോഗിക്കുവാൻ തുടങ്ങിയത് വംശനാശത്തിന് കാരണമാണ്.
അവലംബം[തിരുത്തുക]
- ↑ Grubb, Peter (16 November 2005). "Order Perissodactyla (pp. 629-636)". എന്നതിൽ Wilson, Don E., and Reeder, DeeAnn M., eds (സംശോധാവ്.). [http://google.com/books?id=JgAMbNSt8ikC&pg=PA636 Mammal Species of the World: A Taxonomic and Geographic Reference] (3rd പതിപ്പ്.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). പുറം. 636. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
:|editor=
has generic name (help); External link in
(help)CS1 maint: multiple names: editors list (link)|title=
- ↑ Talukdar, B. K., Emslie, R., Bist, S. S., Choudhury, A., Ellis, S., Bonal, B. S., Malakar, M. C., Talukdar, B. N. Barua, M. (2008). "Rhinoceros unicornis". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ എച്ച് & സി പബ്ലിക്കേഷൻസ്, തൃശൂർ പുറത്തിറക്കിയ വംശനാശം നേരിടുന്ന ജന്തുക്കൾ എന്ന പുസ്തകം, പേജ്. നം: 6