മ്ലാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മ്ലാവ്
കലമാൻ
Sambhar Deer by N A Nazeer.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Artiodactyla
ഉപനിര: Ruminantia
കുടുംബം: Cervidae
ഉപകുടുംബം: Cervinae
ജനുസ്സ്: Rusa
വർഗ്ഗം: ''R. unicolor''
ശാസ്ത്രീയ നാമം
Rusa unicolor
(Kerr, 1792)
പര്യായങ്ങൾ
  • Cervus unicolor

ഇന്ത്യയിൽ പൊതുവെ കാ‍ണപ്പെടുന്ന മാൻ ‌വർഗ്ഗത്തിൽ പെടുന്ന സസ്തനമാണ് മ്ലാവ് അല്ലെങ്കിൽ കലമാൻ[2] (Sambar deer). ഇവക്ക് തവിട്ടുനിറമാണ്‌ ഉള്ളത്. പൂർണ്ണവളർച്ചയെത്തിയ മ്ലാവിന്‌ 102 മുതൽ 160 സെന്റീമീറ്റർ (40 മുതൽ 63 ഇഞ്ച്) വരെ ഉയരവും 272 കിലോഗ്രാം (600 പൗണ്ട്) ഭാരവും ഉണ്ടാകാറുണ്ട് [അവലംബം ആവശ്യമാണ്]. ആൺ മ്ലാവിന് വളഞ്ഞ ശിഖരങ്ങൾ ഉള്ള കൊമ്പുകളാണ് ഉള്ളത്. ഇവ മരങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലാണ് കാണപ്പെടാറ്. പരിപൂർണ്ണ സസ്യഭോജികളായ ഇവയുടെ ഭക്ഷണം പുല്ലുകളും, മുള, മരത്തൊലി എന്നിവയാണ്. ഇവകൂട്ടം കൂടി ജീവിക്കുന്ന വർഗ്ഗമാണ്. കേരളത്തിലെ വനങ്ങളിൽ സജീവസാന്നിധ്യം ഉള്ള ജീവിയാണ്‌ മ്ലാവ്.

പ്രത്യുത്‍പ്പാദനം[തിരുത്തുക]

ഇണച്ചേരൽ[തിരുത്തുക]

നവംബർ-ഡിസംബർ മാസങ്ങളിൽ ആണ് ഇവ ഇണചേരുക [അവലംബം ആവശ്യമാണ്].

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Timmins, R.J., Steinmetz, R., Sagar Baral, H., Samba Kumar, N., Duckworth, J.W., Anwarul Islam, Md., Giman, B., Hedges, S., Lynam, A.J., Fellowes, J., Chan, B.P.L. & Evans. (2008). "Rusa unicolor". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 12 December 2010. 
  2. P. O., Nameer (2015). "A checklist of mammals of Kerala, India.". Journal of Threatened Taxa. 7(13): 7971–7982. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മ്ലാവ്&oldid=2687649" എന്ന താളിൽനിന്നു ശേഖരിച്ചത്