ഇന്ത്യൻ കാട്ടുനായ
ഇന്ത്യൻ കാട്ടുനായ[1] Temporal range: Post പ്ലീസ്റ്റോസീൻ[2]-സമീപസ്ഥം
| |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Cuon Hodgson, 1838
|
Species: | C. alpinus
|
Binomial name | |
Cuon alpinus (Pallas, 1811)
| |
![]() | |
Dhole range |
കാർണിവോറ ക്രമത്തിൽ (Carnivora order) ഉൾപ്പെടുന്ന ഒരു സസ്തനിയാണ് ഇന്ത്യൻ കാട്ടുനായ അഥവാ കാട്ടുനായ.[4] ക്യുവോൺ (Cuon) ജെനുസിലെ ഏക അംഗവുമാണിത്. ഏഷ്യൻ കാട്ടുനായ എന്നും ചെന്നായ[4] എന്നും അറിയപ്പെടുന്നു.
വിവരണം[തിരുത്തുക]
ചുവപ്പ്കലർന്ന സവിശേഷ തവിട്ടു നിറത്തിലൂടെ ശ്രദ്ധേയമാവുന്നതാണ് "ധോൾ" എന്നറിയപെടുന്ന കാട്ടുനായ. നീളംകുറഞ്ഞ കാലുകളും രോമസമൃതമായ വാലുമുള്ള ഇതിന് ചെന്നയക്കും വളർത്തുപട്ടിക്കും ഉള്ളതിനേക്കാൾ കട്ടിയുള്ള മോന്തയുമുണ്ട്. ജനിച്ച ഉടനെ കുഞ്ഞുങ്ങൾക്ക് പൊടിയുടെ തവിട്ടുനിറമായിരിക്കും. എന്നാൽ മൂന്നുമാസം കൊണ്ട് ചുവപുകലർന്ന തവിട്ടുനിറമാകും. ചെന്നായ കൂട്ടത്തിലെ സംഗങ്ങളുടെ എണ്ണത്തിനു കാലഭേദമനുസരിച്ച് മാറ്റം വരാറുണ്ട്.
വേട്ടയാടൽ[തിരുത്തുക]
വലിയ കൂട്ടങ്ങളായി ഇവ വേട്ടക്കിറങ്ങുന്നു.ചെന്നായ കൂട്ടത്തിലെ സംഗങ്ങളുടെ എണ്ണത്തിനു കാലഭേദമനുസരിച്ച് മാറ്റം വരാറുണ്ട്. ചുവന്ന രോമക്കുപ്പായവും കുറ്റിരോമം നിറഞ്ഞ വാലും ഇതിനുണ്ട്.വാലിന് കറുത്ത നിറമാണ്.[5] മദ്ധേന്ത്യൻ ഗ്രാമങ്ങളിലെ വീടുകളിൽ നിന്ന് ഇവ ചെറീയ കുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നതായി പറയപ്പെടുന്നുണ്ട്[6].
പെരുമാറ്റം[തിരുത്തുക]
ആറോ ഏഴോ എണ്ണമുള്ള കൂട്ടമായിയാണ് വേട്ട. ഇര ചാകുന്നതിനു മുൻപേ അവയെ ഭക്ഷിച്ചു തുടങ്ങുകയും മണികൂറുകൾക്കുള്ളിൽ എല്ലുമാത്രം അവശേഷിപ്പിക്കുകയും ചെയ്യും. വേട്ടയാടുമ്പോൾ ചൂളംകുത്തുകയും മോങ്ങുകയും മുരളുകയും ചെയ്യുന്ന സ്വഭാവം ഇവക്കുണ്ട്.[7]
വലിപ്പം[തിരുത്തുക]
ശരീരത്തിൻറെമൊത്തം നീളം: 90 സെ. മീ.
തൂക്കം: 12-18 കിലോ.
ആവാസം/കാണപ്പെടുന്നത്[തിരുത്തുക]
ദക്ഷിണേഷ്യയിൽ ഉടലെടുത്ത ഈ ജീവിവംശം ദക്ഷിണേഷ്യക്കു പുറമേ, റഷ്യ, ചൈന, തെക്കുകിഴക്കൻ ഏഷ്യ എന്നീ പ്രദേശങ്ങളിൽ കണ്ടു വരുന്നു. Cuon alpinus alpinus എന്ന പ്രധാന ഉപവർഗ്ഗമാണ് ഇന്ത്യയിൽ കാണുന്നത്.[5]
ഏറ്റവും നന്നായി കാണാവുന്നത്[തിരുത്തുക]
ബന്ദിപ്പൂർ നാഷണൽ പാർക്ക്, നാഗർഹോള നാഷണൽ പാർക്ക്.
നിലനിൽപ്പിനുള്ള ഭീഷണി[തിരുത്തുക]
ആവാസവ്യവസ്ഥയുടെ നഷ്ട്ടം, മനുഷ്യരും മൃഗങ്ങളുമായുള്ള ഏറ്റുമുട്ടൽ.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 2988 വരിയിൽ : bad argument #1 to 'insert' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 3862 വരിയിൽ : attempt to get length of field 'message_tail' (a nil value)
- ↑ Durbin et al (2004). Cuon alpinus. 2007 IUCN Red List of Threatened Species. IUCN 2007. Retrieved on 25 June 2008. Database entry includes justification for why this species is endangered
- ↑ 4.0 4.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 3862 വരിയിൽ : attempt to get length of field 'message_tail' (a nil value)
- ↑ 5.0 5.1 ഡോ. പി.ഒ. നമീർ, കാട്ടുനായ,പേജ്44, കൂട് മസിക, ജനുവരി2016
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4151 വരിയിൽ : bad argument #1 to 'insert' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 3862 വരിയിൽ : attempt to get length of field 'message_tail' (a nil value)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Cuon alpinus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
![]() |
വിക്കിസ്പീഷിസിൽ Cuon alpinus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |