കാട്ടുവേലിത്തത്ത
| കാട്ടുവേലിത്തത്ത Blue-bearded Bee-eater | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | N. athertoni |
| Binomial name | |
| Nyctyornis athertoni | |
| Synonyms | |
|
Merops athertoni | |
വേലിത്തത്ത വിഭാഗത്തിൽ പെട്ടതും പശ്ചിമഘട്ടത്തിലെ വനങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന ഒരു പക്ഷിയാണ്, കാടുകളിൽ കാണപ്പെടുന്നതുമായ ചെറിയ ഇനം പക്ഷിയാണ് കാട്ടുവേലിത്തത്ത. ഇംഗ്ലീഷ്: Blue-bearded Bee-eater ശാസ്ത്രീയനാമം: Nyctyornis athertoni. .
രൂപഘടന
[തിരുത്തുക]മൈനയോളം വലിപ്പമുള്ള ഈ പക്ഷിയുടെ ശരീരം പൊതുവെ പച്ച നിറത്തിലാണ്. ഇതിന്റെ നെറ്റിത്തടത്തിന് നീല കലർന്ന പച്ച നിറമാണുള്ളത്. താടിയിലും നെഞ്ചിലും നീല നിറത്തിലുള്ള നീളമുള്ള തൂവലുകൾ കാണാം. ഈ തൂവലുകൾ വിടർത്തിപ്പിടിക്കുമ്പോൾ താടി (beard) പോലെ തോന്നിക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്.
പ്രത്യേകതകൾ
[തിരുത്തുക]മറ്റു വേലിത്തത്തകളെപ്പോലെ ഇതിന്റെ വാലിൽ നീളമുള്ള സൂചിത്തൂവലുകൾ (wires) ഉണ്ടാകില്ല. കനത്തതും താഴേക്ക് വളഞ്ഞതുമായ കൊക്കുകളാണ് ഇവയ്ക്കുള്ളത്.
ആവാസവ്യവസ്ഥ
[തിരുത്തുക]ഇടതൂർന്ന വനങ്ങളിലോ വനത്തിനുള്ളിലെ തുറസായ സ്ഥലങ്ങളിലോ ആണ് ഇവയെ കാണാറുള്ളത്.
ഭക്ഷണം
[തിരുത്തുക]പ്രധാനമായും തേനീച്ചകൾ, കടന്നലുകൾ, തുമ്പികൾ, മറ്റ് ചെറിയ പ്രാണികൾ എന്നിവയാണ് ഇവയുടെ ആഹാരം. പറക്കുന്നതിനിടയിൽ ഇര പിടിക്കാനാണ് ഇവയ്ക്ക് താൽപ്പര്യം.
സ്വഭാവം
[തിരുത്തുക]മറ്റു വേലിത്തത്തകളെപ്പോലെ വലിയ കൂട്ടങ്ങളായി ഇവയെ കാണാറില്ല. മിക്കപ്പോഴും ഒറ്റയ്ക്കോ ജോഡികളായോ ആണ് കാണപ്പെടുന്നത്.
പ്രജനനം (Breeding)
[തിരുത്തുക]ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഇവ സാധാരണയായി പ്രജനനം നടത്തുന്നത്.
കൂട്
[തിരുത്തുക]മൺതിട്ടകളിൽ ആഴത്തിലുള്ള തുരങ്കങ്ങൾ നിർമ്മിച്ചാണ് ഇവ കൂടുണ്ടാക്കുന്നത്. പൂവനും പിടയും ചേർന്നാണ് ഈ മാളം നിർമ്മിക്കുന്നത്. സാധാരണയായി ഇതിനുള്ളിൽ 4 മുട്ടകൾ വരെ കാണാറുണ്ട്.
വേട്ടയാടുന്ന രീതി
[തിരുത്തുക]മറ്റ് വേലിത്തത്തകളെപ്പോലെ എപ്പോഴും സജീവമായി പറന്നു നടക്കാറില്ല. മരക്കൊമ്പുകളിൽ അനങ്ങാതെ ഇരുന്ന ശേഷം പെട്ടെന്ന് പറന്നു ചെന്ന് പ്രാണികളെ പിടികൂടുകയാണ് (Hawking) പതിവ്. തേനീച്ചകളെ കൂടാതെ തുമ്പികളെയും വലിയ വണ്ടുകളെയും ഇവ ഭക്ഷണമാക്കാറുണ്ട്.
വ്യത്യസ്തത
[തിരുത്തുക]വാലിൽ സൂചിത്തൂവലുകൾ ഇല്ല എന്നത് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്. ഇവയുടെ താടിയിലെ നീലത്തൂവലുകൾ ദേഷ്യം വരുമ്പോഴോ മറ്റോ വിടർത്തിപ്പിടിക്കാറുണ്ട് (Fluff up), ഇത് കാണാൻ വളരെ മനോഹരമാണ്.
പേരിനുപിന്നിൽ
[തിരുത്തുക]ഇവയുടെ കാൽ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാൻ സഹായിക്കുന്നു, അതിനാല് നിലത്തിറങ്ങാതെ എപ്പോഴും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ് വേലിത്തത്ത എന്ന പേര് ഈ വർഗ്ഗത്തിൻ ലഭിച്ചത്. കാടുകളിലാണ് ഇത് കൂടുതലായും വസിക്കുന്നത് എന്നതിനാൽ കാട്ടുവേലിത്തത്ത എന്ന പേരും കൈവന്നു. [4]
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Nyctyornis athertoni". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 26 July 2009.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ Jardine and Selby (1830), in lllustration of Ornithology, plate 58. Holotype is in the Selby Collection, UMZC, 25/Mer/7/b/2.
- ↑ Guenther, A (ed) (1892). ECatalogue of the birds in the British Museum. Vol 17. Trustees of the British Museum.
{{cite book}}:|author=has generic name (help) - ↑ നീലകണ്ഠൻ, കേരളത്തിലെ പക്ഷികൾ.