മൈന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈന
Common Myna
Common Myna (Acridotheres tristis) on Kapok (Ceiba pentandra) in Kolkata W IMG 4297.jpg
കൊൽക്കത്തയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Sturnidae
ജനുസ്സ്: Acridotheres
വർഗ്ഗം: A. tristis
ശാസ്ത്രീയ നാമം
Acridotheres tristis
(Linnaeus, 1766)
Subspecies

Acridotheres tristis melanosternus
Acridotheres tristis naumanni
Acridotheres tristis tristis
Acridotheres tristis tristoides

Common Mynah distribution map.png
Distribution of the Common Myna. Native distribution in blue, introduced in red.
കവുങ്ങിൻ പൊത്തിൽ നിന്നും പുറത്തേക്കിറങ്ങുന്ന മൈന, കോട്ടയം ജില്ലയിലെ കടയനിക്കാട് നിന്നും

ഒരു ചെറിയ പക്ഷിയാണ് മൈന. മൈനയുടെ വലിപ്പം സാധാരണയായി 23സെ.മീ. മുതൽ 26 സെ.മീ. വരെയാണ്.

സവിശേഷതകൾ ആൺ പെൺ
ശരാശരി ഭാരം (g) 109.8 120-138
Wing chord (mm) 138-153 138-147
Bill (mm) 25-30 25-28
Tarsus (mm) 34-42 35-41
Tail (mm) 81-95 79-96

നാട്ടിൻപുറങ്ങളിലും പട്ടണപ്രദേശങ്ങളിലുമെല്ലാം മൈനകളെ സമൃദ്ധമായി കാണാൻ സാധിക്കും. ഏതാണ്ടൊരു മങ്ങിയ തവിട്ടു നിറമാണ് ദേഹമെങ്കിലും തല, കഴുത്ത്, മാറ്‌, വാൽ എന്നിവ കറുപ്പും, ചിറകിന്നടിഭാഗം, അടിവയർ, പിൻ‌ഭാഗം, എന്നിവ വെളുപ്പുമാണ്.കൊക്കും കാലുകളും മഞ്ഞ നിറമാണ്. കൊക്കിനു സമീപത്തു തുടങ്ങി കണ്ണിനു ചുറ്റുമായി കവിളിൽ പടർന്നു കിടക്കുന്ന മഞ്ഞത്തോൽ നാട്ടുമൈനയെ തിരിച്ചറിയാൻ സഹായിക്കും. പറക്കുമ്പോൾ ചിറകിലുള്ള വെളുത്ത പുള്ളികൾ ഒരു വര പോലെ കാണാം. ഒരോ കാലും മാറി മാറി വെച്ച് നടക്കുകയാണ് ചെയ്യുക. നടക്കുമ്പോൾ ശരീരം ഒരോ ഭാഗത്തേയ്ക്ക് ചെരിയും. മിശ്രഭുക്കാണ്. അവ പ്രാണികളും പഴങ്ങളും കഴിക്കുന്നു.[2] [3] [4] [5]


മറ്റുപേരുകൾ: മാടത്ത, കവളംകാളി, ചാണകക്കിളി, ചിത്തിരക്കിളി, കാറാൻ, ഉണ്ണിയെത്തി

ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2008). Acridotheres tristis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 23 February 2009.
  2. http://www.issg.org/database/species/ecology.asp?fr=1&si=108
  3. http://nzbirds.com/birds/mynah.html
  4. http://ibc.lynxeds.com/species/common-myna-acridotheres-tristis
  5. http://www.birding.in/birds/Passeriformes/Sturnidae/common_myna.htm

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈന&oldid=2463349" എന്ന താളിൽനിന്നു ശേഖരിച്ചത്