കിന്നരിമൈന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിന്നരിമൈന
Jungle Myna
Jungle Myna (Acridotheres fuscus) on Kapok (Ceiba pentandra) in Kolkata I IMG 1340.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Sturnidae
ജനുസ്സ്: Acridotheres
വർഗ്ഗം: A. fuscus
ശാസ്ത്രീയ നാമം
Acridotheres fuscus
(Wagler, 1827)

കാട്ടുമൈന എന്നും അറിയപ്പെടുന്ന പക്ഷിയാണ് കിന്നരിമൈന. ഇംഗ്ലീഷ്: Jungle Myna, ശാസ്ത്രീയനാമം:Acridotheres fuscus. ഒറ്റ നോട്ടത്തിൽ നാട്ടുമൈനയെ പോലെ തന്നെ തോന്നുമെങ്കിലും, അല്പമൊരു വലിപ്പക്കൂടുതലും, കുറെക്കൂടെ ചാരനിറം കലർന്ന ദേഹവും കണ്ണിനു ചുറ്റുമുള്ള മഞ്ഞ ചർമ്മത്തിന്റെ അഭാവവും നെറ്റിയിലെ ചെറിയുരു ശിഖയും നാട്ടുമൈനയിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കും. ദക്ഷിണേന്ത്യയിലെ കാടുകളിൽ ഇവ സാധാരണയയി കാണപ്പെടുന്നു. കൊക്കിന്റെയും നെറ്റിയ്ക്കുമിടയിൽ ഒരു കിന്നരിയുണ്ട് .പറക്കുമ്പോൾ ചിറകിലും വാലിലും വെള്ള വരപോലെ കാണാം .

നീലഗിരി മലകളിലെ കാട്ടുമൈന
"https://ml.wikipedia.org/w/index.php?title=കിന്നരിമൈന&oldid=1698682" എന്ന താളിൽനിന്നു ശേഖരിച്ചത്