തേൻകരടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേൻ കരടി
Temporal range: Late Pliocene to Early പ്ലീസ്റ്റോസീൻ – സമീപസ്ഥം
Sloth Bear Washington DC.JPG
തേൻ കരടി, അമേരിക്കയിലെ വാഷിംഗ്‌ടണിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽനിന്നും.
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Ursidae
ജനുസ്സ്: Ursus
വർഗ്ഗം: U. ursinus
ശാസ്ത്രീയ നാമം
Ursus ursinus
(Shaw, 1971) Krause et al., 2008
Sloth Bear area.png
Sloth bear range
(green – former, black – extant)
പര്യായങ്ങൾ

സസ്തനി ജന്തുഗോത്രത്തിലെ അർസിഡെ കുടുംബത്തിൽപ്പെടുന്ന ഒരിനം കരടിയാണ് തേൻ കരടി (ഇംഗ്ലീഷ്:Sloth bear). ഇവ പനിക്കരടി എന്നും അറിയപ്പെടുന്നു. തേൻ ഇഷ്ടഭോജ്യമായതിനാലാണ് ഇവയ്ക്ക് തേൻ കരടി എന്ന പേരു ലഭിച്ചത്. ശ്രീലങ്കയിലും അസമിലും ഹിമാലയൻ പ്രദേശങ്ങളിലെ വനങ്ങളിലുമാണ് തേൻ കരടികളെ സാധാരണ കണ്ടുവരുന്നത്.

ശരീ‍രഘടന[തിരുത്തുക]

തേൻ കരടി, ശ്രീലങ്കയിൽ നിന്നും

തവിട്ടും കറുപ്പും കലർന്ന നിറമുള്ള തേൻ കരടിയുടെ നെഞ്ചിൽ 'V' ആകൃതിയിലുള്ള ഒരു വെളുത്ത അടയാളം കാണാം. തേൻ കരടിക്ക് 140-170 സെന്റിമീറ്റർ നീളവും 65-85 സെന്റിമീറ്റർ ഉയരവും ഉണ്ടായിരിക്കും. ആൺ കരടിക്ക് 127-145 കിലോഗ്രാം തൂക്കമുണ്ട്. പെൺ‌കരടിക്ക് 64 കിലോഗ്രാമിലധികം തൂക്കമുണ്ടായിരിക്കുകയില്ല. നീണ്ട മുഖവും തൂങ്ങിക്കിടക്കുന്ന കീഴ്ച്ചുണ്ടും അഴകില്ലാത്ത നീളൻ രോമങ്ങളും കുറുകിയ പിൻകാലുകളും തേൻ കരടിയുടെ സവിശേഷതകളാണ്. മുഖത്തിന് ഇളം മഞ്ഞയോ വെളുപ്പോ നിറമായിരിക്കും. മുൻകാലുകളുടെ അറ്റത്തിനും നീളം കൂടിയ നഖത്തിനും മുഷിഞ്ഞ വെള്ളയോ മഞ്ഞയോ നിറമായിരിക്കും.

ഭക്ഷണരീതി[തിരുത്തുക]

മനുഷ്യരുമായി ഇണങ്ങിയ തേൻ കരടി, പുഷ്കറിൽ നിന്നും

സുലഭമായി ഭക്ഷണം ലഭിക്കുന്ന വനാന്തരങ്ങളിലും, വേനൽക്കാലത്തും മഴക്കാലത്തും സുരക്ഷിതമായി പാർക്കാൻ സൗകര്യമുള്ള പാറക്കെട്ടുകൾക്കിടയിലുമാണ് തേൻ കരടികൾ സാധാരണ വസിക്കുന്നത്. പകൽസമയത്ത് ഇവ അപൂർവമായി മാത്രമേ പുറത്തിറങ്ങാറുള്ളൂ. രാത്രികാലങ്ങളിലാണ് ഭക്ഷണം തേടി പുറത്തിറങ്ങി സഞ്ചരിക്കുന്നത്. പഴവർഗങ്ങളും പ്രാണികളുമാണ് മുഖ്യ ആഹാരം. പഴവർഗങ്ങൾ ധാരാളമുള്ള പ്രദേശങ്ങളിൽ ഇവ ഒന്നിച്ചുകൂടാറുണ്ട്. മരത്തിൽ കയറി കൈകൾകൊണ്ടു ചില്ലകൾ കുലുക്കി പഴങ്ങൾ താഴേക്കിട്ട് ഭക്ഷിക്കുന്നു. വൃക്ഷങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന തേൻകൂടുകൾ തട്ടി താഴേക്കിട്ട് തേൻ കുടിക്കുന്നതും സാധാരണയാണ്. ചിതലുകൾ, മണ്ണിനടിയിലുള്ള വിവിധയിനം വണ്ടുകൾ, കമ്പിളിപ്പുഴുക്കൾ എന്നിവയെയും തേൻ കരടി ഭക്ഷിക്കാറുണ്ട്. മഴക്കാലത്തിനുശേഷം കരിമ്പ്, ചോളം എന്നിവയും ആഹാരമാക്കാറുണ്ട്. കള്ളുചെത്തുന്ന പനകളിൽ കയറി കലങ്ങളിൽനിന്ന് കള്ള് മോഷ്ടിച്ചു കുടിക്കുന്നതും ഇവയുടെ പതിവാണ്.

പ്രജനനം[തിരുത്തുക]

ജൂൺ - ജൂലായ് മാസങ്ങളിലാണ് തേൻകരടികൾ ഇണചേരുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഗർഭകാലം ഏഴുമാസമാണ്. പെൺകരടി കുഞ്ഞുങ്ങളെ പുറത്തേറ്റി നടക്കും. 2 - 3 വർഷം വരെ കുഞ്ഞുങ്ങൾ അമ്മയോടൊപ്പം കഴിയുന്നു. തേൻകരടിക്ക് 40 വയസ്സു വരെ ആയുസ്സുള്ളതായി കണ്ടെത്തിയിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. Garshelis, D.L., Ratnayeke S. & Chauhan, N.P.S. (2008). Melursus ursinus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 26 January 2009.Listed as Vulnerable (VU A2cd+4cd, C1 v3.1)
  2. http://www.bearden.org/Species%20and%20Programs%20pages/Sloth%20bear%20page.htm
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തേൻകരടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തേൻകരടി&oldid=1966099" എന്ന താളിൽനിന്നു ശേഖരിച്ചത്