കരടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരടി
Temporal range: Early Miocene - സമീപസ്ഥം
Kodiak Brown Bear.jpg
Kodiak Brown Bear
Scientific classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: സസ്തനി
Order: Carnivora
Suborder: Caniformia
Superfamily: Ursoidea
Family: Ursidae
G. Fischer de Waldheim, 1817
Genera

Ailuropoda
Helarctos
Melursus
Ursus
Tremarctos
Agriarctos (extinct)
Amphicticeps (extinct)
Amphicynodon (extinct)
Arctodus (extinct)
Cephalogale (extinct)
Indarctos (extinct)
Parictis (extinct)
Plionarctos (extinct)
Ursavus (extinct)

ഉർസിഡെ കുടുംബത്തിൽപ്പെട്ട വലിയ സസ്തനിയാണ്‌ കരടി. എട്ട് വ്യത്യസ്ത വിഭാഗം കരടികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആറു വിഭാഗങ്ങൾ മിശ്രഭുക്കാണ്‌. ബാക്കിയുള്ള രണ്ടു വിഭാഗങ്ങളിൽ ധ്രുവക്കരടി (പോളാർ ബെയർ) പ്രധാനമായും മാംസം ഭക്ഷിക്കുമ്പോൾ ഭീമൻ പാൻഡ മുള മാത്രം തിന്നു ജീവിക്കുന്നു. വിവിധ ആവാസവ്യവസ്ഥകളിൽ ഉത്തരാർദ്ധഗോളത്തിൽ ഏതാണ്ട് മുഴുവനായും ദക്ഷിണാർദ്ധഗോളത്തിൽ കുറേ ഭാഗത്തും ഇവയെ കാണാം.

ചെറിയ കാലുകളും, പരന്ന് പുറത്തേക്കു നിൽക്കുന്ന അഞ്ചു നഖങ്ങളോടു കൂടിയ പാദങ്ങളും, വലിയ ശരീരവും, പരുപരുത്ത രോമക്കുപ്പായവും നീണ്ട മുഖത്തിന്റെ അറ്റത്തുള്ള മൂക്കും കുറിയ വാലും സാധാരണ കരടിയുടെ രൂപസവിശേഷതകളാണ്‌. ചെറു ജീവികളും സസ്യജാലങ്ങളും പ്രധാന ഭക്ഷണമാണ്‌. ഇണ ചേരുമ്പോഴും, പ്രത്യുല്പ്പാദന സമയത്തും, കുട്ടികളെ പരിപാലിക്കുന്ന സമയത്തൊഴിച്ച് ഇവ പൊതുവേ ഒറ്റക്കു ജീവിക്കാൻ ഇഷ്ടപ്പെടുന്നു. അപൂർ‌വമായി പകലും ഉദയാസ്തമയ സമയങ്ങളിലും ഇരതേടാറുണ്ടെങ്കിലും, കരടികൾ പൊതുവേ രാത്രിഞ്ചാരരാണ്‌. നല്ല ഘ്രാണശക്തി അവയെ ഇരതേടാനും ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനും സഹായിക്കുന്നു. വലിയ ശരീരപ്രകൃതിയുണ്ടെങ്കിലും അതിവേഗം ഓടാനും നീന്താനും മരം കേറാനും ഇവക്ക് കഴിയും.

ഭക്ഷണം[തിരുത്തുക]

ഇവ മാംസം, മത്സ്യം, മുട്ട, പഴങ്ങൾ, വിത്തുകൾ, ഇല, കിഴങ്ങ്, തേൻ എന്നിവ ഭക്ഷിക്കുന്ന മിശ്രഭോജികളാണ്.

പ്രജനനം[തിരുത്തുക]

പ്രജനന കാലത്ത് ഒരു മാസത്തോളം ഇണയോടൊപ്പം ജീവിക്കുന്നു. പിന്നെ ആൺകരടി പിരിഞ്ഞു പോകുകയും പെൺകരടി പ്രസവിക്കാനുള്ള സ്ഥലം അന്വേഷിക്കുകയും ചെയ്യുന്നു. [1]

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. പേജ് 293, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=കരടി&oldid=2403327" എന്ന താളിൽനിന്നു ശേഖരിച്ചത്