രാധാനഗരി വന്യജീവി സങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Radhanagari Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Radhanagari Wildlife Sanctuary
राधानगरी अभयारण्य
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Map showing the location of Radhanagari Wildlife Sanctuary
Map showing the location of Radhanagari Wildlife Sanctuary
സ്ഥാനം Kolhapur district, Maharashtra, India
സമീപ നഗരം Kolhapur 46 kilometres (29 mi) NE
നിർദ്ദേശാങ്കം 16°23.09′0″N 73°57.32′0″E / 16.38483°N 73.95533°E / 16.38483; 73.95533Coordinates: 16°23.09′0″N 73°57.32′0″E / 16.38483°N 73.95533°E / 16.38483; 73.95533
വിസ്തീർണ്ണം 351.16 square kilometres (135.58 sq mi)
സ്ഥാപിതം 1958
ഭരണസമിതി Maharashtra Forest Department
ലോകപൈതൃകസ്ഥാനം Since 2012
ഔദ്യോഗിക നാമം: Natural Properties - Western Ghats (India)
തരം: Natural
മാനദണ്ഡം: ix, x
നാമനിർദ്ദേശം: 2012 (36th session)
നിർദ്ദേശം. 1342
State Party: India
Region: Indian subcontinent

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ കോലാപ്പൂരിൽ സ്ഥിതിചെയ്യുന്ന വന്യജീവി സംരക്ഷണകേന്ദ്രമാണ് രാധാനഗരി വന്യജീവി സംരക്ഷണകേന്ദ്രം. 2012 മുതൽ കാറ്റഗറി 9, 10 എന്നിവയിൽപ്പെടുന്ന ഈ കേന്ദ്രം ഒരു ലോകപൈതൃകസ്ഥാനമാണ്. പശ്ചിമഘട്ടത്തിന്റെയും സഹ്യാദ്രി മലകളുടെയും തെക്കേഅറ്റത്താണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. 1958 ൽ പ്രഖ്യാപിച്ച ഈ കേന്ദ്രം മഹാരാഷ്ട്രയിലെ ആദ്യത്തെ വന്യജീവി സംരക്ഷണകേന്ദ്രമാണ്. ദജിപൂർ വന്യജീവി സംരക്ഷണകേന്ദ്രം എന്നായിരുന്നു ഇതിന്റെ ആദ്യപേര്[1]. ബൈസൺ സംരക്ഷണകേന്ദ്രം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 2014 ലിലെ കണക്കുപ്രകാരം 1091 ഇന്ത്യൻ ബൈസണുകൾ (ഗൗർ, ബോസ് ഗൗറസ്) ഇവിടെയുണ്ട്. ഇവിടത്തെ ഏറ്റവും വലിയ ജീവിവർഗ്ഗവും ബൈസണുകളാണ്.

ഭൂപ്രകൃതി[തിരുത്തുക]

പശ്ചിമഘട്ടത്തിന്റെ ഉപവിഭാഗമായി രേഖപ്പെടുത്തിയിട്ടുള്ള ഇവിടം യുനെസ്കോ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. അക്ഷാംശം 73°52‟ നും 74°14‟ കിഴക്ക് നും രേഖാംശം 16°10‟ നും 16°30‟ വടക്ക് നും ഇടയിലായാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണ നദിയുടെ പോഷക നദികളായ ഭോഗാവതി നദി, ദൂധ്ഗംഗ നദി, തുൾഷി നദി, കല്ലമ്മ നദി, ദിർബ നദി എന്നിവ ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിലൂടെ ഒഴുകുന്നു. സംസ്ഥാനപാത 116 ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിനു മദ്ധ്യത്തിലൂടെ കടന്നുപോകുന്നു. സഹ്യാദ്രി മലനിരകളിലാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Western Ghats sub cluster, Sahyadri, World Heritage sites, Tentative lists, (UNESCO), 2007, ശേഖരിച്ചത് 1 March 2012