നെയ്യാർ വന്യജീവി സംരക്ഷണകേന്ദ്രം
നെയ്യാർ വന്യജീവി സംരക്ഷണകേന്ദ്രം | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | തിരുവനന്തപുരം ജില്ല, കേരളം |
Nearest city | തിരുവനന്തപുരം |
Area | 128 square kilometres (49 sq mi) |
Established | 1958 |
തിരുവനന്തപുരം ജില്ലയിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് നെയ്യാർ വന്യജീവി സംരക്ഷണകേന്ദ്രം. തിരുവനന്തപുരം നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം 32 കിലോമീറ്റർ അകലെയായി നെയ്യാർ അണക്കെട്ടിന്റെ സംഭരണ മേഖലയിൽ ഏകദേശം 128 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വനഭൂമിയാണ് ഇത്. 1958-ലാണ് ഇതിനെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.
പ്രത്യേകതകൾ
[തിരുത്തുക]നിത്യഹരിത വനങ്ങൾ പർണ്ണപാതി വനങ്ങൾ എന്നിങ്ങനെയുള്ള വൃക്ഷങ്ങൾ അടങ്ങിയ വനപ്രദേശമാണിത്. ആനമുടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടൂമുടിയായ അഗസ്ത്യകൂടം ഈ വനപ്രദേശത്ത് സ്ഥിതിചെയ്യുന്നു.
ചീങ്കണ്ണി വളർത്തൽ കേന്ദ്രം, മാനുകൾക്കായുള്ള ഒരു കേന്ദ്രം , മൃഗശാലയിൽ നിന്നും കൊണ്ടുവരുന്ന സിംഹങ്ങളെക്കൂടാതെ, ആന, കടുവ. പുലി, കാട്ടുപൂച്ച, കാട്ടുനായ്, കരടി, കാട്ടുപോത്ത്, വരയാട്, മ്‌ളാവ്, കേഴമാൻ, പന്നി, നാടൻ കുരങ്ങ്, സിംഹവാലൻ കുരങ്ങ്, മലയണ്ണാൻ, കരിങ്കുരങ്ങ്, മുതലായ സസ്തനികളൂം. ചേരകൊക്ക്, ചെറുമുണ്ടി, മുങ്ങാം കോഴി