ചെറുമുണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുമുണ്ടി
Intermediate Egret 02.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Ciconiiformes (disputed)
കുടുംബം: Ardeidae
ജനുസ്സ്: Ardea
വർഗ്ഗം: A. intermedia
ശാസ്ത്രീയ നാമം
Ardea intermedia
Wagler, 1827
പര്യായങ്ങൾ

Egretta intermedia
Mesophoyx intermedia

കേരളത്തിൽ കാണുന്ന ഒരു വെള്ളരി പക്ഷി ആണ് ചെറുമുണ്ടി. ഇംഗ്ലീഷിലെ പേര് Intermediate Egret എന്നാണ്. ശാസ്ത്രീയ നാമം Mesophoyx intermedia എന്നും. ഇവ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളവും, തെക്കേ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ വസിച്ച് വംശവർദ്ധന നടത്തുന്നു.

രൂപവിവരണം[തിരുത്തുക]

കാഞ്ഞിരപ്പള്ളിയിൽ

400 ഗ്രാമോളം തൂക്കമുള്ള ഇവയ്ക്ക് 56-72 സെന്റീമീറ്റർ നീളവും, ചിറകുവിരിച്ചാൽ 105-115 സെന്റീമീറ്റർ നീളവും ഉണ്ടാകും.[1] ചിന്നമുണ്ടിയേക്കാൾ കുറച്ചുകൂടി വലിപ്പമുള്ള ഇവയുടെ, കാലും കാൽ വിരലുകളും കറുപ്പ് നിറമാണ്, കൊക്കിനു മഞ്ഞനിറമായിരിക്കും. എന്നാൽ പ്രജനനകാലമാകുമ്പോൾ കൊക്ക് കറുപ്പാകും. ശരീരമാസകലം വെളുത്ത തൂവലുള്ള ഇവയുടെ തലയിലെ നാടതൂവലുകൾ ഇല്ല.

പ്രജനന കാലത്തല്ലാതെ പെരുമുണ്ടിയേയും ചെറുമുണ്ടിയേയും തിരിച്ചറിയാൻ പ്രയാസമാണ്. പ്രജനന കാലത്ത് പുറകും നെഞ്ചും നിറം മാറും.[2]

ആഹാരം[തിരുത്തുക]

ജലാശയങ്ങൾക്കടുത്തും പാടപ്രദേശങ്ങളിലും കാണുന്ന ജലജീവികളാണ് മുഖ്യ ആഹാരം.

കൂടുകെട്ടൽ[തിരുത്തുക]

ഡിസംബർ മുതൽ മാർച്ചുവരെ[2]

അവലംബം[തിരുത്തുക]

  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  1. del Hoyo,J., Elliott, A. and Sargatal, J.(1992) Handbook of the Birds of the World. Volume 1: Ostrich to Ducks. Lynx Edicions, Barcelona.
  2. 2.0 2.1 Birds of periyar, R. sugathan- Kerala Forest & wild Life Department

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുമുണ്ടി&oldid=2444155" എന്ന താളിൽനിന്നു ശേഖരിച്ചത്