Jump to content

വാഴച്ചാൽ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vazhachal Falls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാഴച്ചാൽ വെള്ളച്ചാട്ടം
വാഴച്ചാൽ വെള്ളച്ചാട്ടം - ദൃശ്യം
Locationചാലക്കുടി, കേരളം, ഇന്ത്യ
TypeSegmented
Elevation120 m (390 ft)
Total height150 m (490 ft)
Number of drops4
Total width100 m (330 ft)
Average
flow rate
50 m3/s
വാഴച്ചാൽ വെള്ളച്ചാട്ടം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് വാഴച്ചാൽ വെള്ളച്ചാട്ടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ‍ നിന്നും 5 കിലോമീറ്റർ അകലെ, നിബിഡ വനങ്ങൾക്ക് അടുത്തായാണ് വാഴച്ചാൽ സ്ഥിതചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു.

തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും 35 കി.മീ.യാത്ര ചെയ്താൽ ചാലക്കുടി - ആനമല റൂട്ടിൽ ഇവിടെയെത്താം. 800 അടി ഉയരെ നിന്നുമാണ് ജലപാതം.[1]

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]

കൊച്ചിയിൽ നിന്നോ തൃശ്ശൂർ നിന്നോ വാഹന മാർഗ്ഗം വാഴച്ചാലിൽ എത്താം.

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: ചാലക്കുടി‍ - 35 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെ.

സമീപ ആകർഷണ കേന്ദ്രങ്ങൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Exotic Eastern Paradise: A Complete Tourism Directory