തുഷാരഗിരി വെള്ളച്ചാട്ടം
തുഷാരഗിരി വെള്ളച്ചാട്ടം | |
---|---|
Location | കോഴിക്കോട് ജില്ല, കേരളം, ഇന്ത്യ |
Coordinates | 11°28′21.24″N 76°3′13.43″E / 11.4725667°N 76.0537306°E |
Total height | 75 metres (246 ft) |
Watercourse | ചാലിപ്പുഴ |
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. (11°28′21.24″N 76°3′13.43″E / 11.4725667°N 76.0537306°E) മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളായി ഈ വെള്ളച്ചാട്ടത്തിൽ താഴേയ്ക്ക് വീഴുന്നു.
ഉത്ഭവം
[തിരുത്തുക]പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ട് അരുവികൾ ഇവിടെ കൂടിച്ചേർന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേരുവന്നത്. മൂന്നുവെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരം കൂടിയത് തേൻപാറ വെള്ളച്ചാട്ടം ആണ്. 75 മീറ്റർ ആണ് ഇതിന്റെ പൊക്കം.
തുഷാരഗിരി വനമേഖലയിൽ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വർഷം മുമ്പ് അന്യം നിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ എന്ന ചിത്രശലഭം ഈ ചിത്രശലഭ വർഗ്ഗത്തിലെ പ്രധാന ഇനമാണ്.[1]
റബ്ബർ, ജാതിക്ക, കുരുമുളക്, ഇഞ്ചി, മറ്റു പല സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്. സാഹസിക മലകയറ്റക്കാർ അതിരാവിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ നിന്നും കുന്നുകയറി തുടങ്ങി നിത്യഹരിതവനങ്ങളിലൂടെ വൈകിട്ട് വയനാട് ജില്ലയിലെ വൈത്തിരിയിൽ എത്തുന്നു. തുഷാരഗിരി പല പാറക്കെട്ടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഇടയിലൂടെ മലകയറുവാനും പാറ കയറുവാനും അനുയോജ്യമാണ്. ഇവിടെ അടുത്തായി രണ്ട് അണക്കെട്ടുകളും ഉണ്ട്.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട്, 50 കിലോമീറ്റർ അകലെ. .
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം,കോഴിക്കോട്. 75 കിലോമീറ്റർ അകലെ.
ചിത്രശാല
[തിരുത്തുക]-
തുഷാരഗിരി ഇക്കോടൂറിസം-സ്വാഗതം ബോർഡ്
-
സാധ്യതകളും സൗകര്യങ്ങളും
-
കവാടം
-
വെള്ളച്ചാട്ടത്തിനു സമീപമുള്ള പാലം
-
വെള്ളച്ചാട്ടത്തിന്റെ ഒരു ദൃശ്യം
-
വെള്ളച്ചാട്ടത്തിന്റെ സ്മീപത്തെ ഒരു പൂമ്പാറ്റകാഴ്ച
-
ട്രക്കിങ്ങ്
-
ഒരു കാഴ്ച, തുഷാരഗിരിയിലെ ഒരു മരമുത്തശ്ശിയെയും ചിത്രത്തിൽ കാണാം
-
ദ ഗ്രേയിറ്റ് ഹോളോ ട്രീ, 120 വർഷത്തോളം പഴക്കമുള്ള ഒരു താന്നിമരമാണത്. മരത്തിന്റെ ഉള്ള് പൊള്ളയാണ്.
-
ദ ഗ്രേയിറ്റ് ഹോളോ ട്രീ (താന്നി മുത്തശ്ശി)യുടെ ഉൾവശം. മരത്തിന് മുകളിലൂടെ വെളിച്ചം കടക്കുന്നത് കാണാം.
-
തുഷാരഗിരിയിൽ മുന്‍ഭാഗത്ത് പ്രദർശ്ശിപ്പിച്ചിരിക്കുന്ന ഒരു കലാസൃഷ്ടി
-
തുഷാരഗിരിയിൽ മുന്‍ഭാഗത്ത് പ്രദർശ്ശിപ്പിച്ചിരിക്കുന്ന ഒരു കലാസൃഷ്ടി
-
തുഷാരഗിരിയിലെ ഈരാറ്റുമുക്ക് വെള്ളച്ചാട്ടം
അവലംബം
[തിരുത്തുക]- ↑ "തുഷാരഗിരിയിൽ അപൂർവ ശലഭങ്ങളെ കണ്ടെത്തി:മനോരമ ഓൺലൈൻ 16-08-2009". Archived from the original on 2009-08-19. Retrieved 2009-08-16.
- കാലിക്കട്ട് . നെറ്റ് Archived 2010-02-25 at the Wayback Machine.