പാത്രക്കടവ് വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാത്രക്കടവ് വെള്ളച്ചാട്ടം
Locationപാലക്കാട്,
കേരളം,
 ഇന്ത്യ
Typeവെള്ളച്ചാട്ടം

പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം. ധാരാളം സന്ദർശകർ എത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടം മനോഹരമായ പ്രകൃതിഭംഗിയാൽ ശ്രദ്ധേയമാണ്. പാത്രക്കടവ് കുരുതിച്ചാലിൽ ആണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ജലവൈദ്യത പദ്ധതി[തിരുത്തുക]

ഇവിടെ നടക്കുന്ന ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളുടെ സമരങ്ങൾ ഇവിടെ സജീവമായിരുന്നു.[1] വനം വകുപ്പും പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.[2].

ഇക്കോടൂറിസം പദ്ധതി[തിരുത്തുക]

പാത്രക്കടവിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിലും സൈലൻറ്വാലിയുടെ പ്രകൃതിരമണീയത സന്ദർശകർക്ക് അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. [3]

അവലംബം[തിരുത്തുക]

  1. http://www.keraleeyammasika.com/2004/06/article-3027.html
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-11.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-11.