പാലൂർ കോട്ട വെള്ളച്ചാട്ടം
മലപ്പുറം ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് പാലൂർ കോട്ട വെള്ളച്ചാട്ടം. അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോടു ചേർന്നു കിടക്കുന്ന മാലാപറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. ഇവിടെ ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു.[1]
ജൂൺ, ജൂലൈ മാസത്തിലെ ശക്തമായ മഴയിലാണ് ഇതിന്റെ പൂർണ്ണരൂപം ദൃശ്യമാകുക. ടിപ്പു സുൽത്താന്റെ പടയോട്ടം മലബാറിൽ ആഞ്ഞടിച്ചപ്പോൾ ഇടത്താവളമായി ഈ പ്രദേശം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്ന് നോക്കിയാൽ കിലോമീറ്ററോളം ദൂരെ ആക്രമിക്കാൻ വരുന്ന ശത്രുക്കളെ കാണാൻ കഴിയുമായിരുന്നത്രേ. ശത്രുക്കൾക്ക് പെട്ടെന്ന് ഇതിന്റെ മുകളിലേക്ക് കയറാൻ കഴിയില്ലായിരുന്നു എന്നതും ടിപ്പു ഈ സ്ഥലം ഒളിസങ്കേതമായി തിരഞ്ഞെടുക്കാൻ കാരണമായി.[2]
എത്തിച്ചേരാൻ
[തിരുത്തുക]അങ്ങാടിപ്പുറം- കോട്ടക്കൽ റൂട്ടിൽ കടുങ്ങപുരം സ്‌കൂൾ പടിയിൽ നിന്ന് രണ്ടു കിലോ മീറ്റർ യാത്ര ചെയ്‌താൽ ഇവിടെ എത്തിച്ചേരാം.
അവലംബം
[തിരുത്തുക]- ↑ "500 അടി ഉയരത്തിൽ നിന്നും വെള്ളം താഴെക്ക് പാലൂർ കോട്ട വെള്ളച്ചാട്ടം കാടുമൂടുന്നു". മംഗളം. Archived from the original on 2016-06-29. Retrieved 28 ജൂൺ 2016.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ രാജേഷ്.ആർ, എഴുത്ത്, ചിത്രങ്ങൾ:. "ടിപ്പു ഒളിവിൽ കഴിഞ്ഞ ഇടം... പച്ചപ്പുകൊണ്ട് പ്രകൃതി തീർത്ത പാലൂർ കോട്ട". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2019-08-17. Retrieved 2019-08-18.
{{cite web}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)