പെരിന്തൽമണ്ണ
പെരിന്തൽമണ്ണ വലിയ തല്ല് (കായികാഭ്യാസം) നടന്ന മണ്ണ് | |
---|---|
നഗരം, മുൻസിപ്പാലിറ്റി | |
Nickname(s): PMNA | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
വിസ്തീർണ്ണം | |
• ആകെ | 34.41 കി.മീ.2(13.29 ച മൈ) |
ജനസംഖ്യ (2001) | |
• ആകെ | 44,613 |
• ജനസാന്ദ്രത | 1,300/കി.മീ.2(3,400/ച മൈ) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 679322 |
ടെലിഫോൺ കോഡ് | 04933 |
വാഹന റെജിസ്ട്രേഷൻ | KL-53 |
വെബ്സൈറ്റ് | http://www.perinthalmannamunicipality.in |
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു പട്ടണമാണ് പെരിന്തൽമണ്ണ. കേരളത്തിലെ ഒരു നാട്ടുരാജ്യമായിരുന്ന വള്ളുവനാടിന്റെ തലസ്ഥാനമെന്ന പേരിൽ ചരിത്രപ്രാധാന്യമുള്ള ഇടമാണിത്. നൂറ്റാണ്ടുകളായി പെരിന്തൽമണ്ണക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ വാണിജ്യകേന്ദ്രങ്ങളായിരുന്നു. 1990 ഫെബ്രുവരി 10-നാണ് പെരിന്തൽമണ്ണ നഗരസഭ രൂപീകൃതമായത്.
ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലമായ ഏലംകുളവും പെരിന്തൽമണ്ണക്കടുത്താണ്. ആസ്പത്രികളുടെ നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്. കൂടാതെ രാമദാസ്,അൽശിഫ, മൗലാന, എം ഇഎസ്, ഗവ. ജില്ലാശുപത്രി, അൽസലാമ എന്നിവ സ്ഥിതി ചെയ്യുന്നു.
![]() |
വിക്കിമീഡിയ കോമൺസിലെ Perinthalmanna എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |