മേലാറ്റൂർ ഗ്രാമപഞ്ചായത്ത്
മേലാറ്റൂർ | |
---|---|
ഗ്രാമം | |
Coordinates: 11°04′06″N 76°16′06″E / 11.068212°N 76.268227°E, | |
Country | India |
State | കേരളം |
District | മലപ്പുറം |
(2001) | |
• ആകെ | 14,784 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 679326 |
വാഹന റെജിസ്ട്രേഷൻ | KL- |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽപ്പെട്ട ഗ്രാമപഞ്ചായത്താണ് മേലാറ്റൂർ ഗ്രാമപഞ്ചായത്ത്. കടലുണ്ടി പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണയിൽ നിന്നു 12 കി.മീറ്ററും പാണ്ടിക്കാട് നിന്ന് 10 കി, മീറ്ററും മണ്ണാർക്കാട് നിന്ന് 24കി.മീറ്ററും മഞ്ചേരിയിൽ നിന്നു 23കി.മീറ്ററും കാളികാവു നിന്നു 20 കി.മീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട്-പാലക്കാട് യാത്രക്ക് ദൂരം കുറഞ്ഞ വഴി (മഞ്ചേരി-പാണ്ടിക്കാട്-മണ്ണാർക്കാട് 134കി.മീ) മേലാറ്റൂരിലൂടേയാണ് കടന്ന് പോകുന്നത്.
മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 27.24 ചതുരശ്രകിലോമീറ്റർ ആണ്.
പഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാന്റ് ഇവിടെ ഉണ്ട്. കൂടാതെ സർക്കിൾ പൊലിസ് സ്റ്റേഷനും, റെയിൽവേ സ്റ്റേഷനും,ടെലിഫോൺ എക്സ്ചേഞ്ചും ഉണ്ട്. ഷൊർണൂർ-നിലമ്പൂർ റെയിൽവേ ഇതിലൂടെ കടന്നുപോകുന്നു.വെള്ളിയാർ പുഴയുടെ തീരത്തായാണ് മേലാറ്റൂർ പട്ടണം സ്ഥിതി ചെയ്യുന്നത്. ആറ് (പുഴ) ന്റെമേലെ മേലാറ്റൂർ കീഴ്ഭാഗം ( താഴെ) കീഴാറ്റൂർ എന്നർത്ഥം.
കോഴിക്കോട് വിമാനത്താവളം,കോയമ്പത്തൂർ അന്താരാഷ്ട്രവിമാനത്താവളം ഇവയാണ് സമീപത്തുള്ള വിമാനത്താവളങ്ങൾ.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പാലക്കാട് ജില്ലയിലെ അലനല്ലൂർ പഞ്ചായത്ത്
- പടിഞ്ഞാറ് – കീഴാറ്റൂർ പഞ്ചായത്തും പാണ്ടിക്കാട് പഞ്ചായത്തും
- തെക്ക് - വെട്ടത്തൂർ, കീഴാറ്റൂര് പഞ്ചായത്തുകളും പാലക്കാട് ജില്ലയിലെ അലനല്ലൂർ പഞ്ചായത്തും
- വടക്ക് – കീഴാറ്റൂർ, എടപ്പറ്റ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- എടയാറ്റൂർ
- മനഴി
- ഒലിപ്പുഴ
- പുല്ലിക്കുത്ത്
- കിഴക്കുംപാടം
- മേലാറ്റൂർ
- ചന്തപ്പടി
- ഉച്ചാരക്കടവ്
- കാഞ്ഞിരംപാറ
- ഐലക്കര
- വേങ്ങൂർ
- വളയപ്പുറം
- കൊടക്കാടഞ്ചേരി
- ചെമ്മാണിയോട്
- പൂക്കുന്ന്
- കാട്ടുച്ചിറ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | പെരിന്തൽമണ്ണ |
വിസ്തീര്ണ്ണം | 27.24 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,990 |
പുരുഷന്മാർ | 9,707 |
സ്ത്രീകൾ | 10,283 |
ജനസാന്ദ്രത | 734 |
സ്ത്രീ : പുരുഷ അനുപാതം | 1059 |
സാക്ഷരത | 88.7% |
അവലംബം
[തിരുത്തുക]- http://www.india9.com/i9show/Melattur-Railway-Station-70924.htm
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/melatturpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001