തിരൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wagon Tragedy Memorial, Tirur
തിരൂർ
Map of India showing location of Kerala
Location of തിരൂർ
തിരൂർ
Location of തിരൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
ജനസംഖ്യ 53 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

2 m (7 ft)
വെബ്‌സൈറ്റ് http://www.tirurmunicipality.in/

Coordinates: 10°54′N 75°55′E / 10.9°N 75.92°E / 10.9; 75.92 മലപ്പുറം ജില്ലയിലെ ഒരു നഗരസഭയാണ് തിരൂർ(Tirur). തിരൂർ റെയിൽ‌വേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഈ നഗരം കോഴിക്കോട് നിന്ന് 41 കിലോമീറ്ററും മലപ്പുറത്തുനിന്ന് 26 കിലോമീറ്ററും അകലെയാണ്. തിരൂർ നഗരസഭയുടെ വിസ്തീർണ്ണം 16.5 ചതുരശ്ര കിലോമീറ്ററാണ്. 2001 -ലെ ഇന്ത്യൻ സെൻസസ് പ്രകാരം 53,650 ആണു ജനസംഖ്യ. പുരുഷന്മാർ 48% സ്ത്രീകൾ 52%. സാക്ഷരത (ദേശീയ കണക്കെടുപ്പുപ്രകാരം) 80%. പൊന്നാനി ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണു തിരൂർ നിയോജകമണ്ഡലം. മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചത് തിരൂർ ആണ്. എഴുത്തച്ഛൻ ജനിച്ച തൃക്കണ്ടിയൂരിനടുത്തുള്ള അന്നാരയിലെ സ്ഥലം ഇന്ന് തുഞ്ചൻപറമ്പ് എന്നാണു അറിയപ്പെടുന്നത്. ഇവിടെ വിജയദശമി നാളിൽ വിദ്യാരംഭത്തിന് വലിയ തിരക്കനുഭവപ്പെടാറുണ്ട്.

1861-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ റെയിൽപാത തിരൂർ മുതൽ ബേപ്പൂർ വരെ ആയിരുന്നു. അടുത്ത വർഷം തന്നെ തിരൂർ കുറ്റിപ്പുറം പാതയും തുടങ്ങി. ഇന്നിത് ഷൊർണൂർ-മംഗലാപുരം പാതയിലെ ഒരു പ്രധാന സ്റ്റേഷനാണ്. 1921-ലെ മാപ്പിള ലഹളക്കാലത്ത് നടന്ന വാഗൺ ദുരന്തത്തിന്റെ ഓർമ്മക്കായുള്ള വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ തിരൂർ നഗരമധ്യത്തിലാണു സ്ഥിതിചെയ്യുന്നത്. വെറ്റിലയുടെ വ്യാപാരകേന്ദ്രങ്ങളിൽ പ്രമുഖമാണ്‌ തിരൂർ. കിഴക്കെ അങ്ങാടിയിലെ ഒരു തെരുവ് പാൻ ബസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇക്കാരണത്താലാണ്. വിദേശ വസ്തുക്കൾ വിൽക്കുന്ന തിരൂരിലെ മാർക്കറ്റ്‌ തിരൂര് ഫോറിൻ മാർക്കറ്റ്‌ പ്രശസ്തമാണ്. മത്സ്യവും വെറ്റിലയും ഇവിടെ നിന്നും കയറ്റുമതി ചെയ്യാറുണ്ട്. ഇവിടെയുള്ള എസ്.എസ്.എം. പോളിടെക്നിക് കേരളത്തിൽ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ്.[1][അവലംബം ആവശ്യമാണ്] തിരൂർ പുഴ മിക്കവാറും ഭാഗങ്ങളിൽ തിരൂരിന്റെ അതിർത്തി നിർണ്ണയിച്ചുകൊണ്ട് ഒഴുകുന്നു. മുൻപ് വെട്ടത്തുരാജാക്കന്മാർ ഭരിച്ചിരുന്ന ഈ പ്രദേശം 1963-ലാണ് ഒരു പഞ്ചായത്തായി മാറിയത്. 1971-ൽ തിരൂർ ഒരു നഗരസഭയായി. തിരൂർ കേന്ദ്രമാക്കി പുതിയ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലക്ക് 2012 നവംബർ-1 നു തുടക്കം കുറിച്ചു.[2]

കഥകളി ഗായകൻ കലാമണ്ഡലം തിരൂർ നമ്പീശൻ ജനിച്ചത് തിരൂരിനടുത്ത് ഏഴൂരിൽ ആണ്.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

തുഞ്ചൻ സ്മാരകം
  • തുഞ്ചൻ പറമ്പ് - മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമാണ് തിരൂർ തൃക്കണ്ടിയൂരിനടുത്തുള്ള അന്നാരയിലെ സ്ഥലം തുഞ്ചൻ പറമ്പ് എന്ന പേരിൽ അറിയപ്പെടുന്നു, തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻപറമ്പ് സ്ഥിതിചെയ്യുന്നത്.
  • തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരക മലയാളം സർവ്വകലാശാല- 2012 നവമ്പർ 1-നു തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരക സർവ്വകലാശാല ആരംഭിച്ചു .അവിടെ 9 സ്കൂളുകളാണ് തുടങ്ങാനുദ്ദേശിക്കുന്നത് എന്ന് പറയപ്പെടുന്നു. സംസ്ഥാനത്തെ എട്ടാമത്തെ സർവ്വകലാശാലയാണിത്. ആദ്യത്തെ മലയാളം സർവ്വകലാശാലയും ഇതാണ്.

വിദ്യാരംഭം[തിരുത്തുക]

കന്നിമാസത്തിലെ വിജയദശമി നാളിൽ തുഞ്ചത്തെഴുത്തച്ഛൻറെ സന്നിധിയിൽ രാവിലെ 5 മണി മുതൽ വാൽക്കണ്ണാടിയും, തളികയും, പൂവും, നെല്ലും, തളിർ വെറ്റിലയും വച്ച് പിഞ്ചോമനകളുടെ നാവിൽ സ്വർണ്ണ മോതിരം കൊണ്ട് 'ഹരിശ്രീ ഗണപതായെ നമ:' എന്നെഴുതിയും ചൊല്ലിക്കൊടുത്തും ഏറ്റുചൊല്ലിയും ചൂണ്ടുവിരൽ കൊണ്ട് വെള്ളിത്തളികയിലെ അരിയിൽ എഴുതിപ്പിക്കുന്നതാന് വിദ്യാരംഭം. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ തുഞ്ചൻറെ മണ്ണിൽ വിദ്യാരംഭം കുറിക്കുന്നു. തുഞ്ചൻ സ്മാരക മണ്ഡപത്തിൽ എഴുത്താശാന്മാരും സരസ്വതീ മണ്ഡപത്തിൽ സാഹിത്യകാരന്മാരും അറിവിൻറെ ലോകത്തേക്ക് കുട്ടികളെ ആനയിക്കുന്നു. വിദ്യാരംഭത്തോടനുബന്ധിച്ചുള്ള 5 ദിവസങ്ങളിൽ കലാപരിപാടികൾ വേദിയിൽ അരങ്ങേറാറുണ്ട്. ഓരോ വർഷവും തുഞ്ചൻറെ മണ്ണിൽ നിന്നും അറിവെന്ന വെട്ടത്തിനായി 4500 ൽ പരം കുട്ടികളെത്തുന്നു. ഈ ദിവസം തുഞ്ചൻ ഓഡിറ്റോറിയത്തിൽ വച്ച് യുവകവികളുടെ വിദ്യാരംഭവും കവിയരങ്ങും നടക്കുന്നു. സരസ്വതി ക്ഷേത്രത്തിൽ പുസ്തകം പൂജയും നടക്കുന്നുണ്ട്. ഒ.എൻ.വി കുറുപ്പിന്റെ ഉജ്ജയിനി, സുഗതകുമാരിയുടെ രാധയെവിടെ, വി. മധുസൂദനൻ നായരുടെ കൃഷ്ണ വംശിക എന്നിവയെല്ലാം തുഞ്ചൻറെ മണ്ണിലെ കാവ്യ സമർപ്പണങ്ങളാണ്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസത്തിനു പുറമേ കലാ-കായികപരമായി ഉന്നത നിലവാരം പുലർത്തുന്ന പല സ്ഥാപനങ്ങൾ തിരൂരിലുണ്ട്. അനേകം തവണ സംസ്ഥാന യുവജനോത്സവങ്ങൾക്ക് വേദിയായിട്ടുള്ള പുതിയങ്ങാടി ഗവ: ഗേൾസ്‌ ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ, സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക് കോളേജ്, ഫാത്തിമ മാതാ സ്കൂൾ, എം ഇ എസ് സെൻട്രൽ സ്കൂൾ, ജെ എം ഹൈസ്കൂൾ, പാൻബസാർ എം ഇ എസ് വുമൻസ് കോളേജ്, പാരലൽ കോളേജുകളായ തിരൂർ ആർട്സ് കോളേജ്, ഗൈഡ് കോളേജ്, അക്ഷര കോളേജ്, സ്കൂൾ ഓഫ് ഫൈൻ ആർട്സ് അങ്ങനെ ചെറുതും വലുതുമായ അനേകം മറ്റു ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരൂരിൽ ഉണ്ട്.

പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]

  • തുഞ്ചൻപറമ്പ് - സാംസ്കാരിക കേന്ദ്രമായാണ് അറിയപ്പെടുന്നത് എങ്കിലും വിജയദശമി നാളിലെ വിദ്യാരംഭ ചടങ്ങിനു നിരവധി ആൾക്കാർ തുഞ്ചൻ പറമ്പിൽ എത്തിച്ചേരാറുണ്ട്, സരസ്വതി ക്ഷേത്രത്തിലും മറ്റു കൽമണ്ഡപങ്ങളിലുമായി പാരമ്പര്യ എഴുത്താശാൻമാരുടെയും സാംസ്കാരിക നായകന്മാരുടെയും കൈകളാൽ ആയിരകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നു. അനുബന്ധ സാംസ്കാരിക ചടങ്ങുകളിൽ നൃത്ത കലാ കാരന്മാരുടെ അരങ്ങേറ്റങ്ങളും, കവിയരങ്ങേറ്റവും നടന്നു വരുന്നു..
  • തൃക്കണ്ടിയൂർ ശിവക്ഷേത്രം - നഗരത്തിരക്കിൽ നിന്നും അല്പം മാറി തൃക്കണ്ടിയൂർ ഗ്രാമത്തിലണ് ക്ഷേത്രവും ക്ഷേത്രക്കുളവും. കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഇവിടെ പാർവ്വതീസമേതനായ ശിവനാണ് പ്രതിഷ്ഠ. ശിവരാത്രിയും വാവുത്സവവുമാണ് പ്രധാന ആഘോഷങ്ങൾ..

ഗതാഗത സൗകര്യങ്ങൾ[തിരുത്തുക]

  • തിരൂർ റെയിൽവേ സ്റ്റേഷൻ-മലബാർ സെക്ഷനിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നാണ്. 1861 മാർച്ച്‌ 12 ന് ആണ് കേരളത്തിലെ ആദ്യ റയിൽവേ ലൈൻ ആയ ബേപ്പൂർ തിരൂർ ലൈൻ സ്ഥാപിക്കപ്പെട്ടത്. മലപ്പുറംജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് റോഡുകളുണ്ട് .
  • റോഡ് മാർഗ്ഗം- നാഷണൽ ഹൈവേ ഇല്ല. ചമ്രവട്ടം പദ്ധതി(പാലം) തുറന്നതിനു ശേഷം ഗുരുവായൂർ-കോഴിക്കോട് ജില്ലാ ഹൈവേ തിരൂരുമായി ബന്ധപ്പെട്ട് കടന്നുപോകുന്നു.
  • വിമാനത്താവളം-തിരൂരിൽ നിന്നും കോഴിക്കോട് അന്തരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം ഏതാണ്ട് 35 കിലോമീറ്ററാണ്.
  • ആയുർവ്വേദത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കോട്ടക്കലേക്ക് തിരൂരിൽ നിന്നും 14കിലോമീറ്ററാണ്.

ചെറിയ എഴുത്ത്==Image gallery==

അവലംബം[തിരുത്തുക]

  1. http://wikimapia.org/338556/S-S-M-Polytechnic-Tirur-Kerala
  2. http://timesofindia.indiatimes.com/city/thiruvananthapuram/Malayalam-University-to-be-inaugurated-on-November-1/articleshow/17042074.cms"https://ml.wikipedia.org/w/index.php?title=തിരൂർ&oldid=3191346" എന്ന താളിൽനിന്ന് ശേഖരിച്ചത്