തിരുനാവായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Thirunnavaya Railway Station
തിരുനാവായ
Kerala locator map.svg
Red pog.svg
തിരുനാവായ
11°N 76°E / 11°N 76°E / 11; 76
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ്
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 0494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഭാരതപ്പുഴ, നാവാമുകുന്ദക്ഷേത്രം

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ. മാമാങ്ക മഹോത്സവം നടത്തിയിരുന്ന സ്ഥലം എന്ന നിലയിൽ ചരിത്ര പ്രസിദ്ധമാണ് തിരുനാവായ. ഭാരതപ്പുഴയുടെ തീരത്തായാണ് തിരുനാവായ സ്ഥിതിചെയ്യുന്നത്.

ഒരുകാലത്ത് പെരുമ്പടപ്പ് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നു തിരുനാവായ. സാമൂതിരി തിരുനാവായ പിടിച്ചടക്കിയപ്പോൾ പെരുമ്പടപ്പ് സ്വരൂപത്തിന് തലസ്ഥാനം തിരുനാവായയിൽ നിന്ന് തിരുവഞ്ചിക്കുളത്തേക്ക് മാറ്റേണ്ടിവന്നു. 1353-നും 1361-നും ഇടയ്ക്ക് സാമൂതിരി ചെറിയ നാട്ടുരാജ്യങ്ങളുമായി തിരുനാവായ യുദ്ധം എന്ന് അറിയപ്പെടുന്ന അനേകം യുദ്ധങ്ങൾ ചെയ്തു. തിരുനാവായ പിടിച്ചടക്കിയ സാമൂതിരി സ്വയം രക്ഷാപുരുഷനായി പ്രഖ്യാപിക്കുകയും അന്നുമുതൽ മാമാങ്കം നടത്താനുള്ള അവകാശം തനിക്കു മാത്രമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പ്രശസ്ത കവിയായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് തിരുനാവായയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്.

പേരിനു പിന്നിൽ[തിരുത്തുക]

പ്രാകൃതഭാഷയായ പാലിയിലെ സിറിനാഹവാസ എന്ന പദത്തിൽ നിന്നാണ്‌ തിരുനാവാ രൂപമെടുത്തത്. അർത്ഥം ശ്രീയുടെ യജമാനൻ വസിക്കുന്ന സ്ഥലം എന്നാണ്‌. [1]


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുനാവായ&oldid=2295338" എന്ന താളിൽനിന്നു ശേഖരിച്ചത്