നിലമ്പൂർ
നിലമ്പൂർ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
സ്ത്രീപുരുഷ അനുപാതം | 1000:1070 ♂/♀ |
സാക്ഷരത | 88% |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | http://www.nilambur.com/ |
Coordinates: 11°16′34.86″N 76°13′29.1″E / 11.2763500°N 76.224750°E
ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ . കേരളത്തിൽ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് കോഴിക്കോട്ട് നിന്ന് 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു. നിലമ്പൂർ (നിയമസഭാമണ്ഡലം) ഉണ്ട്. നിലമ്പൂർ ഒരു താലൂക്കും ആണ്. മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് നിലമ്പൂർ.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻതോട്ടം ഇവിടെയാണുള്ളത്. കനോലി പ്ലോട്ട് എന്നു പേരുള്ള ഇവിടേക്ക് നിലമ്പൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്ററുണ്ട്. [1]. ഇവിടുത്തെ കേരള വന ഗവേഷണ കേന്ദ്രത്തിലുള്ള (KFRI) നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
നിലമ്പൂരിൽനിന്ന് വയനാട്ടിലൂടെ കർണാടകയിലെ നഞ്ചൻകോടിലേക്കൊരു റെയിൽപ്പാതക്കു വേണ്ടി സർവേ നടന്നിട്ടുണ്ട്. എങ്കിലും റെയിൽവേ ഇതുവരെ ഈ പാതക്കായി അനുമതി നൽകിയിട്ടില്ല.
നിലമ്പൂരിലെ പ്രധാന ആകർഷണങ്ങൾ[തിരുത്തുക]
- കനോലി പ്ലോട്ട്(11°16′11″N 76°12′21″E / 11.26972°N 76.20583°E) ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടറും മജിസ്റ്റ്രേട്ടും ആയിരുന്ന സർ ലെഫ്റ്റനന്റ് ഹെന്രി വാലന്റൈൻ കനോലി 1846ൽ ആദ്യമായി തോക്കുതോട്ടം വെച്ചുപിടിപ്പിച്ചത് ഇവിടെയായിരുന്നു. ഇവിടെനിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള തേക്കുമ്യൂസിയത്തിലേക്കുള്ള ദൃശ്യം ആകർഷണീയമാണ്. അഞ്ച് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ തോട്ടത്തിലെ നൂറുകണക്കിനു തേക്കുവൃക്ഷങ്ങളിൽ ഒന്നാണ് ലോകത്തിൽ ഇന്നുള്ളതിൽ, വെച്ചുപിടിപ്പിച്ച തേക്കുകളിൽ ഏറ്റവും പ്രായമേറിയതും വലുതും.ചാലിയാറും കുറുവൻപുഴയും സംഗമിക്കുന്നത് ഇവിടെയാണ്.
- നെടുങ്കയം.
- ആഡ്യൻ പാറ വെള്ളച്ചാട്ടം (11°21′24″N 76°11′49.58″E / 11.35667°N 76.1971056°E).
- കരുവാരക്കുണ്ട്
- വാളംതോട് വെള്ളച്ചാട്ടം.
- ഇളമ്പാല മലകൾ
- അരുവാക്കോട്
കോഴിപ്പാറ വെള്ളച്ചാട്ടം പൊട്ടൻപാറ
നിലമ്പൂർ വനത്തിലെ പക്ഷികൾ[തിരുത്തുക]
അതീവ സംരക്ഷണം അർഹിക്കുന്ന വലിയ കിന്നരി പരുന്ത് (Mountain hawk -eagle : Nisaetus nipalensis ), വയൽ നായ്ക്കൻ (Lesser adjutant - stork : Leptopilos javanicus ) ഇനങ്ങളിലുള്ള പക്ഷികളെ കേരള വനം വന്യജീവി വകുപ്പ് നടത്തിയ പക്ഷിപഠനത്തിൽ നിലമ്പൂർ വനമേഖലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.[2]
ഇതും കാണുക[തിരുത്തുക]
- നിലമ്പൂർ (നിയമസഭാമണ്ഡലം)
- ചാലിയാർ
- നിലമ്പൂർ ആയിഷ
- ഗോപിനാഥ് മുതുകാട്
- ആര്യാടൻ മുഹമ്മദ്
- ആര്യാടൻ ഷൗക്കത്ത്
- പി.വി. അൻവർ
അവലംബം[തിരുത്തുക]
- ↑ http://www.keralatourism.org/index.php?source=desti&zone=1&destid=84
- ↑ മനോരമ ,കൊച്ചി എഡിഷൻ - 2011 മാർച്ച് 6 ഞായർ.
![]() |
വിക്കിമീഡിയ കോമൺസിലെ Nilambur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Nilambur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |