വേങ്ങര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേങ്ങര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേങ്ങര (വിവക്ഷകൾ) എന്ന താൾ കാണുക. വേങ്ങര (വിവക്ഷകൾ)
വേങ്ങര
Map of India showing location of Kerala
Location of വേങ്ങര
വേങ്ങര
Location of വേങ്ങര
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Malappuram
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 11°03′03″N 75°58′40″E / 11.050807°N 75.977679°E / 11.050807; 75.977679 ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ നാടാണ് വേങ്ങര.. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, ചെമ്മാട്, മലപ്പുറം, കോട്ടക്കൽ എന്നി പ്രദേശങ്ങൾക്ക് മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ വേങ്ങര. വേങ്ങര പഞ്ചായത്ത് അടങ്ങിയ ഏരിയ ആണ് ഇത്. വേഗത്തിന്റെ കര എന്ന അർത്ഥത്തിൽ ആണ് വേങ്ങര എന്ന സ്ഥലനാമം ഉണ്ടായതെന്ന് പറയപ്പെടുന്നു. തിങ്കളാഴ്ചയാണ് ഇവിടെ ചന്ത നടക്കുന്നത്. മുസ്ലീം ലീഗ്‌ നേതാവ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ തട്ടകമാണ് വേങ്ങര. മലപ്പുറത്തു നിന്നും വരുന്ന റോഡ് വേങ്ങര വഴി കൂരിയാട് കക്കാട് NH66 ലൂടെ കടന്ന് മമ്പുറം [ചെമ്മാട്]] വഴി അറബിക്കടലിന്റെ സമീപമായ പരപ്പനങ്ങാടിയിൽ അവസാനിക്കുന്നു. കോഴിക്കോ‍ടിൽ നിന്നും വേങ്ങരയിലേക്ക് ബസ് സർവ്വീസുകൾ ഉണ്ട്. അത് നാഷണൽ ഹൈവേയിലൂടെ വന്ന് ചെമ്മാട് വഴി വേങ്ങര എത്തും. അതുപോലെ കൊളപ്പുറം കുന്നും‌പുറം, അച്ചനമ്പലം, ചേറൂർ വഴിയും വേങ്ങര എത്താറുണ്ട്.തിരൂരിൽ നിന്നും വേങ്ങര യിലേക്ക് പുറപ്പെടുന്ന ബസുകൾ എടരിക്കോട് കോട്ടക്കൽ വഴി വേങ്ങര എത്തും.പറപ്പൂർ പാലം ഇവിടെ അടുത്താണ്. കൂടുതൽ പേരും ഗൾഫ് പണം ആശ്രയിച്ച് കഴിയുന്നവരാണ്. ആദ്യ കാല ഗൾഫ് കുടിയേറ്റങ്ങൾ നടന്ന സ്ഥലങ്ങളിൽ ഒന്നാണ് വേങ്ങര. കണ്ണമംഗലം പഞ്ചായത്താണ് സമീപത്തുള്ള മറ്റൊരു പഞ്ചായത്ത്. ചേറൂർ ഇവിടെ അടുത്താണ്.

ഊരകം മല[തിരുത്തുക]

പ്രശസ്തമായ ഊരകം മല ഇവിടെ ആണ് ഉള്ളത്. പണ്ട് പാകിസ്താൻ പൗരന്മാർ ഇതിനു മുകളിൽ ഒളിവിൽ താമസിച്ചതായി പറയപ്പെടുന്നു. കുഞ്ഞാലിക്കുട്ടി MLA യുടെ നാട് ഊരകത്താണ് [അവലംബം ആവശ്യമാണ്] വന്യജീവികളിൽ ഇന്നവശേഷിക്കുന്ന ഏകവർഗ്ഗമായ കുരങ്ങുകളെ ഊരകം മലയിൽ ഇപ്പോഴും അപൂർവ്വമായി കാണാം. “മലമടക്കുകൾക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം.[അവലംബം ആവശ്യമാണ്] ഊരകംമല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകൾ, തോടുകൾ, പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങൾ ഇന്നും അറിയപ്പെടുന്നത്. ഉയർന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ വേങ്ങര. വേങ്ങരയിലൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറേക്കൊഴുകുന്നു. മലക്ക് മുകളിൽ ഒരു ബെംഗളാവ് ഉണ്ട്.മലബാർ കലാപ കാലത്ത് കലാപകാരികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതും ഊരകം മലയായിരുന്നു.[അവലംബം ആവശ്യമാണ്]ഊരകം കുന്നിലെ സമുദ്ര നിരപ്പിൽനിന്നും 2000 അടി മുകളിൽ സ്ഥിതിചെയ്യുന്ന 1500 വർഷം പഴക്കമുള്ള ജെയിൻ അമ്പലം ചരിത്രപരമായി വളരെ പ്രധാനപെട്ടതാണ്.കോയ പാപ്പാ എന്ന മഹാന്റെ മഖ്‌ബറ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും ജമാഅത്ത്, സലഫികളുടെയും അടക്കം 60 ഓളം മദ്രസകൾ വേങ്ങര പ്രദേശത്തു പ്രവർത്തിക്കുന്നുണ്ട്. അതി രാവിലെയും രാത്രിയിലും പ്രവർത്തിക്കുന്ന സ്വഭാവമാണ് മദ്‌റസകൾക്ക് ഉള്ളത്.

മലപ്പുറം ജില്ലയിലെ ജവഹർ നവോദയവിദ്യാലയം വേങ്ങരക്കടുത്തുള്ള വെങ്കുളം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 1. ഗവ. ജി വി എച് എസ് (ബോയ്സ്) വേങ്ങര.
 2. ഐഡിയൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര
 3. GMVHSS VENGAR (ഗേൾസ് സ്കൂൾ )
 4. KMHSS KUTTOOR NORTH
 5. AMLPS VENGARA KUTTOOR
 6. PMSAM UP SCHOOL VENGARA KUTTOOR
 7. SULPS KUTTOR സൗത്ത്
 8. VALIYORA AMUP സ്കൂൾ അടക്കാപുര
 9. കുറുക GVHSS ചിനക്കൽ
 10. AMLP സ്കൂൾ കച്ചേരിപടി
 11. BRC ചേറ്റിപുറമാട്
 12 GUPS VALIYORA പാലചിറമാട്
 1. Government Institute of Fashion Designing Vengara

റഫറൻസ്[തിരുത്തുക]

 1. വേങ്ങര മാന്വൽ
 2. നാട്ടുബുക്ക്
 3. ക്യാഷ് -വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി പുറത്തിറക്കിയ പുസ്തകം.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേങ്ങര&oldid=3684754" എന്ന താളിൽനിന്ന് ശേഖരിച്ചത്