വെങ്ങര
Vengara | |
---|---|
town | |
Coordinates: 12°2′0″N 75°14′0″E / 12.03333°N 75.23333°E | |
Country | India |
State | Kerala |
District | Kannur |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL- |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സ്ഥലമാണ് വെങ്ങര. മാടായി ഗ്രാമപഞ്ചായത്തിനു കീഴിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.
പേരിനു പിന്നിൽ
[തിരുത്തുക]കടൽ നീങ്ങി ഉണ്ടായ വെളുത്ത കര എന്ന അർത്ഥത്തിൽ വെൺ (വെളുത്ത) കര എന്ന വാക്കുകൾ ചേർന്നാണ് വെങ്ങര എന്ന പദം ഉണ്ടായത്.
അതിരുകൾ
[തിരുത്തുക]കിഴക്ക് എരിപുരം, തെക്ക് പഴയങ്ങാടി, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് ചെറുതാഴം എന്നിവയാണ് വെങ്ങരയുടെ അതിരുകൾ.
ചരിത്രത്തിൽ
[തിരുത്തുക]സുൽത്താൻ ഹൈദർ അലി ഈ പ്രദേശം ആക്രമിച്ച് കീഴടക്കിയപ്പോൾ വെങ്ങരയും അധിനഭൂമിയുടെ ഭാഗമായിരുന്നു. പഴയങ്ങാടി പുഴയെയും മൂലയ്ക്കൽ പുഴയെയും ബന്ധിപ്പിച്ച് സുൽത്താൻ ഹൈദർ അലി നിർമ്മിച്ച സുൽത്താൻ തോട് (സുൽത്താൻ കനാൽ) വെങ്ങരയിലൂടെ കടന്നുപോവുന്നു.
ജീവിതമാർഗ്ഗം
[തിരുത്തുക]കൃഷിയാണ് വെങ്ങരയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ. തെങ്ങ്, നെല്ല് എന്നിവയാണ് പ്രധാന വിളകൾ. കശുവണ്ടി, വെറ്റില, പച്ചക്കറികൾ എന്നിവയും പരക്കെ കൃഷിചെയ്യുന്നു.വെങ്ങരയിലെ പുരുഷന്മാരിൽ അഞ്ചിലൊരാൾ ഗൾഫ് മേഖലയിൽ ജോലിചെയ്യുന്ന പ്രവാസിയാണ് എന്ന് കണക്കാക്കപെടുന്നു[അവലംബം ആവശ്യമാണ്].
വ്യവസായങ്ങൾ
[തിരുത്തുക]കേരള ക്ലേയ്സ് ആന്റ് സെറാമിക് പ്രോഡക്റ്റ്സ് ലിമിറ്റഡ് എന്ന സ്ഥാപനം വെങ്ങരയിൽ പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിൽ നിന്നുള്ള പരിസ്ഥിതി മലിനീകരണം കാരണം കിണറുകളിൽ വിഷജലം ആയി എന്ന കാരണത്താൽ ജനങ്ങൾ വർഷങ്ങളായി ഇവിടെ പ്രക്ഷോഭം നടത്തുന്നു. മേധ പട്കർ, സുഗതകുമാരി തുടങ്ങിയ പരിസ്ഥിതി പ്രവർത്തകർ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].
ഇതും കാണുക
[തിരുത്തുക]മറ്റ് ലിങ്കുകൾ
[തിരുത്തുക]വെങ്ങരയെക്കുറിച്ചുള്ള ഒരു വെബ്‌സൈറ്റ് Archived 2007-03-18 at the Wayback Machine.