അരീക്കോട്
അരീക്കോട് | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | www.areekode.net |
Coordinates: 11°14′16″N 76°03′00″E / 11.237716°N 76.050088°E
കേരളത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു.
കാൽ പന്തുകളിയുടെ നാടായി അറിയപ്പെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ട്, മജ്മഅ് ദഅവ കോളേജ് അരീക്കോട്, സുല്ലമുസ്സലാം ആർട്സ് ആന്റ് സയൻസ് കോളേജ്, സുല്ലമുസ്സലാം അറബിക് കോളേജ്, സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ, അരീക്കോട് ഗവർണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, ഗവർണ്മെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ, ഗവർമന്റ്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ അരീക്കോട് വെസ്റ്റ് തുടങ്ങിയവ ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ഇവിടത്തെ ആദ്യ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പുത്തലത്ത് ആണ് ഇത് തുടങ്ങിയത്. പ്രശസ്ത എഴുത്തുകാരനും ചിന്തകനും കാർട്ടൂണിസ്റ്റുമായ ഒ.വി. വിജയൻ തന്റെ സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഇന്നത്തെ ജി.എം.യു.പി സ്കൂളിലാണ്.
ഏറനാട് താലൂക്കിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. മുക്കം, തിരുവമ്പാടി, നിലമ്പൂർ, മഞ്ചേരി, കൊണ്ടോട്ടി,എടവണ്ണ എന്നിവയാണ് തൊട്ടടുത്ത പട്ടണങ്ങൾ.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്[തിരുത്തുക]
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലാണ് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഊർങ്ങാട്ടീരി, കാവന്നൂർ, കീഴുപറമ്പ്, എടവണ്ണ, പുൽപ്പറ്റ, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കുഴിമണ്ണ എന്നീ എട്ടു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്. ഊർങ്ങാട്ടീരി, വെറ്റിലപ്പാറ, കാവന്നൂർ, കീഴുപറമ്പ്, പുൽപറ്റ, ചീക്കോട്, മുതുവല്ലൂർ, കുഴിമണ്ണ, അരീക്കോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു.
ചരിത്രം[തിരുത്തുക]
1921ലെ ഖിലാഫത്ത് ലഹളയെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ പ്രത്യേകം രൂപം കൊടുത്ത മലബാർ സ്‌പെഷ്യൽ പോലീസിന്റെ ആസ്ഥാനങ്ങളിലൊന്ന് അരീക്കോട്ട് സ്ഥിതി ചെയ്തിരുന്നു. ഇപ്പോൾ തീവ്ര വിരുദ്ധ സ്ക്വാഡിനായി ക്യാമ്പ് മലപ്പുറം ജില്ലയിലെ ക്ലാരി എന്ന സ്ഥലത്തേക് മാറ്റി. പക്ഷെ മലബാർ സ്‌പെഷ്യൽ പോലീസിന്റെ ക്യാമ്പിൽ സ്ഥിതിചെയ്തിരുന്ന ഒ വി വിജയൻ സ്മാരക ലൈബ്രററി ഇന്നും അവിടെ തന്നെ നിലനിൽക്കുന്നു.
ഭൂമിശാസ്ത്രം[തിരുത്തുക]
അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന് 273.74 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 16 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് കോഴിക്കോട് ജില്ലയും, കിഴക്കുഭാഗത്ത് വണ്ടൂർ, നിലമ്പൂർ ബ്ലോക്കുകളും, തെക്കുഭാഗത്ത് മഞ്ചേരി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് മലപ്പുറം, കൊണ്ടോട്ടി ബ്ലോക്കുകളുമാണ് അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ. മലപ്പുറം ജില്ലയിലെ 14 ബ്ലോക്കുകളിൽ വിസ്തൃതിയിലും ജനസംഖ്യയിലും മുമ്പിൽ നിൽക്കുന്ന ബ്ലോക്കാണ് അരീക്കോട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]
- മജ്മഅ് ദഅ് വ കോളേജ് അരീക്കോട്
- മജ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അരീക്കോട്
- സുല്ലമുസ്സലാം സയൻസ് കോളേജ്
- സുല്ലമുസ്സലാം അറബിക് കോളേജ്
- ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ
- സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ
- ഗവർമെന്റ് മാപ്പിള യു.പി സ്കൂൾ
- ഗവർമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ അരീക്കോട് വെസ്റ്റ്
- ഗവർമെന്റ് ഐ.ടി.ഐ
- സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ (SSHSS) മൂർക്കനാട്
പുറമെക്കുള്ള കണ്ണികൾ[തിരുത്തുക]
http://lsgkerala.in/areacodeblock/ Archived 2013-11-30 at the Wayback Machine.