അങ്ങാടിപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thirurkkad Masjjidh
അങ്ങാടിപ്പുറം
Map of India showing location of Kerala
Location of അങ്ങാടിപ്പുറം
അങ്ങാടിപ്പുറം
Location of അങ്ങാടിപ്പുറം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Malappuram
സമയമേഖല IST (UTC+5:30)

Coordinates: 10°58′47″N 76°11′39″E / 10.9798100°N 76.1941220°E / 10.9798100; 76.1941220കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്ക് ഏകദേശം 1.5 കിലോമീറ്റർ അകലെയായി ഉള്ള ഒരു ചെറിയ ഗ്രാമവും തീർഥാടന കേന്ദ്രവുമാണ് അങ്ങാടിപ്പുറം. ക്ഷേത്രനഗരം എന്ന് അങ്ങാടിപ്പുറം അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്].തിരുമാന്ധാംകുന്ന് ക്ഷേത്രം, തളിയമ്പലം (ശിവക്ഷേത്രം) എന്നിവയാണ് അങ്ങാടിപ്പുറത്തെ പ്രശസ്ത ക്ഷേത്രങ്ങൾ. പല്ലൂർക്കാട് വിഷ്ണു ക്ഷേത്രം(പരിയാപുരം), മുതുവറ വിഷ്ണുക്ഷേത്രം, മാണിക്യപുരം ധർമ്മശാസ്താക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ. കേരളത്തിൽ ലാറ്റെറൈറ്റ് നിക്ഷേപങ്ങൾ കണ്ടെത്തിയ സ്ഥലമാണ് അങ്ങാടിപ്പുറം. [1]

വള്ളുവനാട് രാജ്യത്തെ രാജാക്കൻ‌മാരാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം നിർമ്മിച്ചത്. വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ മംഗല്യ പൂജ പ്രശസ്തമാണ്. ഇവിടെ യുവതികളോ പുരുഷന്മാരോ മൂന്നു തവണ മംഗല്യ പൂജ നടത്തുമ്പൊഴേക്കും അവരുടെ വിവാഹം നടക്കും എന്നാണ് വിശ്വാസം. പ്രശസ്ത ജ്യോത്സ്യന്മാരായ മാമ്പ്രകളരിക്കൽ സേതുമാധവ പണിക്കരും മകൻ സുധീഷ് പണിക്കരും ആയിരക്കണക്കിന് ജനങ്ങൾക്ക് ജ്യോതിഷത്തിലൂടെയും പരിഹാരമാർഗ്ഗത്തിലൂടെയുംഇവിടെ രക്ഷ നൽകുന്നു ക്ഷേത്രദർശനത്തിന് വരുന്നവർ ഈ ജ്യോത്സ്യന്മാരെ കണ്ടിട്ടേ മടങ്ങാറുള്ളൂ(mob;9207164584)

അങ്ങാടിപ്പുറം പൂരം പ്രശസ്തമാണ്. ഉത്സവം 11 ദിവസം നീണ്ടുനിൽക്കുന്നു. 11-ആം ദിവസമാണ് പൂരത്തിലെ ഏറ്റവും പ്രധാന ദിവസം. 

അങ്ങാടിപ്പുറത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങൾ അയ്യപ്പ ക്ഷേത്രം, നരസിംഹ ക്ഷേത്രം, പുത്തൂർ അമ്പലം, കൃഷ്ണ ക്ഷേത്രം എന്നിവയാണ്.

അങ്ങാടിപ്പുറത്തു തന്നെയാണ് പൂന്താനം ഇല്ലം. ജീർണ്ണാവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പൊൾ സർക്കാർ ഏറ്റെടൂത്ത് പുനരുദ്ധാരണം നടത്തി വരുന്നു[അവലംബം ആവശ്യമാണ്] പൂന്താനം ഇല്ലം സ്ഥിതി ചെയ്യുന്നത് പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ റോഡിൽ ഏകദേശം 6 കി.മി അകലെ പൂന്താനം എന്ന സ്ഥലത്താണ്. പൂന്താനം നമ്പൂതിരി തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഉപാസകനായിരുന്നു.

പ്രശസ്ത സോപാന സംഗീതജ്ഞ്നായിരുന്ന ഞരളത്ത് രാമപൊതുവാളിന്റെ വീട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപത്താണ്.

പണ്ട് മാമാങ്കത്തിനു ചാവേറുകൾ പുറപ്പെട്ടു പോയിരുന്ന കൽത്തറ ഇപ്പോഴും ക്ഷേത്രത്തിനു സമീപം കാണാം....

ഷൊർണ്ണൂർ - നിലമ്പൂർ റെയിൽവെ റൂട്ടിൽ ഉള്ള അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ ബ്രിട്ടിഷുകാരുടെ കാലത്ത് നിർമ്മിച്ചതും സവിശേഷ ഭംഗിയുള്ളതുമാണ്...

മലപ്പുറം ജില്ലയിലെ പ്രശസ്ഥ ജ്യോത്സ്യന്മാരിൽ ഒരാളാണ് മാമ്പ്ര കളരിക്കൽ ശ്രീ സുധീഷ് പണിക്കർ. പെരിന്തൽമണ്ണയിലും കോയമ്പത്തൂരിലും ജ്യോതിഷാലയം നടത്തിവരുന്ന ഇദ്ദേഹം പ്രശസ്ഥമായ മാമ്പ്ര കളരിക്കൽ കുടുംമ്പത്തിലെ ഇളമുറക്കാരനായ ജ്യോത്സ്യനാണ്. അച്ഛൻ ശ്രീ സേതുമാധവപണിക്കരുടെയുംഅമ്മാവന്മാരുടെയും ശിക്ഷണത്തിലാണ് ജ്യോതിഷപഠനം നടത്തിയതും നടത്തുന്നതും.

  ഏതൊരാളും അനുഭവിച്ചുവരുന്ന കഷ്ടകാല ദുരിതങ്ങളും ശത്രുദോഷ ദുരിതങ്ങളും വിശദമായ പ്രശ്നം ചിന്തിച്ചശേഷം മാത്രം പ്രശ്നപരിഹാരം നിർദ്ദേശിക്കുന്നു. പാരമ്പര്യ ജ്യോതിഷംകൈകാര്യം ചെയ്യുന്നതിനോടൊപ്പം പൂജാകർമ്മങ്ങളും താബൂലപ്യശ്നങ്ങൾ വാസ്തുദോഷപരിഹാര കർമങ്ങൾ മുതലായവയിലും പഠനങ്ങളും പരീക്ഷണങ്ങളും നടത്തിവരുന്നു. അങ്ങാടിപുറത്തെ വീട്ടിലും  പെരിന്തൽമണ്ണയിലെഓഫീസിലും ബുക്കിങ്ങ് ചെയ്യാൻ സൗകര്യമുണ്ട് ഫോൺ 9207164584    


അനുബന്ധം =[തിരുത്തുക]

  1. "മലപ്പുറം ജില്ല - ക്ഷേത്രങ്ങൾ". Malapurram.nic.in. ശേഖരിച്ചത് 2006-10-13. 


"https://ml.wikipedia.org/w/index.php?title=അങ്ങാടിപ്പുറം&oldid=2592523" എന്ന താളിൽനിന്നു ശേഖരിച്ചത്