അട്ടപ്പാടി
Attappadi | |
---|---|
nature reserve | |
![]() | |
Attappati Reserve Forest Attappati Reserve Forest | |
Coordinates: 11°5′0″N 76°35′0″E / 11.08333°N 76.58333°ECoordinates: 11°5′0″N 76°35′0″E / 11.08333°N 76.58333°E | |
Country | ![]() |
State | Kerala |
District | Palakkad district |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-50 |
Nearest city | Palakkad |
വെബ്സൈറ്റ് | www |

സഹ്യപർവതത്തിനരികത്തുള്ള ഒരു മലയോര പ്രദേശമാണ് അട്ടപ്പാടി. പാലക്കാട് ജില്ലയിലാണ് അട്ടപ്പാടി എന്നറിയപ്പെടുന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ (പാലക്കയം ഒഴികെ) ചേർത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് അട്ടപ്പാടി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പാലക്കയം എന്ന പ്രദേശവും പെടുന്നുണ്ടെങ്കിലും ആ പ്രദേശം അട്ടപ്പാടി എന്നറിയപ്പെടുന്നില്ല. വളരെ പ്രസിദ്ധമായ സൈലൻറ് വാലി നാഷണൽ പാർക്ക് (നിശ്ശബ്ദതയുടെ താഴ് വര)സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന ഭവാനിപ്പുഴയും പ്രസിദ്ധമാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഭവാനിപ്പുഴ.
ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനം അട്ടപ്പാടി പ്രദേശമാണ്. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയാണ് അവയിൽ പ്രധാനം. നിറയെ മുടിപ്പിൻ വളവുകളോടു കൂടിയ അട്ടപ്പാടി ചുരം റോഡ്, താഴ്വര എന്നിവ നയനാനന്ദം തരുന്നവയാണ്.
മണ്ണാർക്കാട് പട്ടണമാണ് അട്ടപ്പാടിയ്ക്ക് ഏറ്റവും അടുത്തുകിടക്കുന്ന പട്ടണം എങ്കിലും, അട്ടപ്പാടി നിവാസികൾക്ക് കോയമ്പത്തൂർ സമീപത്ത് തന്നെയാണുള്ളത്. മണ്ണാർക്കാട് നിന്നും പാലക്കാട് വഴിയല്ലാതെ കോയമ്പത്തൂർ പോകുവാനുള്ള ഒരു മാർഗ്ഗം കൂടിയാണിത്. മണ്ണാർക്കാട് പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കി.മീ. പിന്നിട്ടു കഴിഞ്ഞാൽ അട്ടപ്പാടി ആരംഭിക്കുകയായി. ആനമൂളി എന്ന സ്ഥലമാണ് അട്ടപ്പാടിയുടെ തുടക്കം.
അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ കുന്നിൻമുകളിൽമാത്രം കണ്ടുവരുന്ന ഒരിനം ആടുകളാണ് അട്ടപ്പാടി ബ്ലാക്ക് ആട്. ഈ ആടുകൾക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളും നീണ്ട കാലുകളുമാണ്. രോഗപ്രതിരോധശേഷി കൂടിയ ഈ ആടുകൾ ഇപ്പോൾ വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്.
ജനവിഭാഗം[തിരുത്തുക]
അട്ടപ്പാടിയിലെ ജനതയുടെ ഭൂരിപക്ഷവും ഇപ്പോൾ കുടിയേറ്റ കർഷകരാണ്. ഉൾപ്രദേശങ്ങളും, വനാന്തർ ഭാഗങ്ങളും, സർക്കാർ-സർക്കാരിതര കോളനികളിലും മാത്രമായി ഇപ്പോൾ ആദിവാസികൾ കുറഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നു കുടിയേറിപ്പാർത്ത ഒരു ചെറിയ വിഭാഗം ജനങ്ങളും അട്ടപ്പാടിയിലുണ്ട്. പ്രധാനവരുമാനമാർഗ്ഗം കൃഷി തന്നെയാണ്. റബ്ബർ, കമുക്, വാഴ, കുരുമുളക്, കാപ്പി, തേയില, തുവര, കപ്പ, തുടങ്ങി എല്ലാവിധ കൃഷികളും ഇവിടെ ചെയ്തുവരുന്നു.
പ്രധാനപ്പെട്ട സ്ഥലങ്ങൾ[തിരുത്തുക]
ആനമൂളി, മുക്കാലി, സൈലൻറ് വാലി, ചിണ്ടക്കി, കക്കുപ്പടി, കൽക്കണ്ടി, കള്ളമല, ജെല്ലിപ്പാറ, ഒമ്മല, മുണ്ടൻപാറ, താവളം, കൂക്കം പാളയം, കോട്ടത്തറ, ഗൂളിക്കടവ്, അഗളി, പാലയൂർ, പുതൂർ, ആനക്കട്ടി (സംസ്ഥാന അതിർത്തി), ഷോളയൂർ, ചാവടിയൂർ, മുള്ളി, ചിറ്റൂർ, കുറവൻപാടി, തുടങ്ങിയവയാണ് പ്രധാനപ്പെട്ട സ്ഥലങ്ങൾ. ആദിവാസികളുടെ ആവാസകേന്ദ്രങ്ങൾ ഉള്ള ഉൾപ്രദേശങ്ങൾ വേറേയും ഉണ്ട്.
ഉത്സവങ്ങൾ[തിരുത്തുക]
ആദിവാസികൾ ഫെബ്രുവരി/മാർച്ച് കാലത്ത് ശിവരാത്രി മഹോത്സവം മല്ലീശ്വരക്ഷേത്രത്തിൽ കൊണ്ടാടുന്നു. ആദിവാസി ഗോത്രപൂജാരിമാർ മല്ലീശ്വരൻ മലയിൽ അന്നു രാത്രി വിളക്കുതെളിക്കുകയും, പൂജകൾ നടത്തുകയും ചെയ്യുന്നു.
എത്തിച്ചേരാനുള്ള വഴി[തിരുത്തുക]
- അടുത്തുള്ള പട്ടണം മണ്ണാർക്കാട് - 53കിലോമീറ്റർ അകലെ (ആനക്കട്ടിയിൽ നിന്നും)
- അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂർ -
- മണ്ണാർക്കാടുനിന്നും ആനക്കട്ടിയിലേക്ക് ധാരാളം ബസ്സുകളുണ്ട്. (ആനക്കട്ടി അട്ടപ്പാടി പ്രദേശത്തെ ഒരു സ്ഥലമാണ്).
- മണ്ണാർക്കാടും അഗളിയിലും താമസ സൗകര്യം ലഭിക്കും.
പട്ടിണിമരണങ്ങൾ[തിരുത്തുക]
കേരളത്തിൽ പട്ടിണിമരണങ്ങളും ആദിവാസി ചൂഷണങ്ങളും തുടർച്ചയായി സംഭവിക്കുന്ന സ്ഥലങ്ങളിലൊന്നാണ് അട്ടപ്പാടി. 2012-2013 കാലയളവിലെ ഒരു കൊല്ലത്തിനിടയിൽ അട്ടപ്പാടിയിൽ എഴുപത്തി രണ്ട് നവജാതശിശുക്കൾ മരിച്ചു.[1]
അവലംബം[തിരുത്തുക]
- ↑ "അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം: ഒരു വർഷത്തിനിടെ മരിച്ചത് 72 നവജാത ശിശുക്കൾ". ദൂൾ ന്യൂസ്. മൂലതാളിൽ നിന്നും 29-06-2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-29. Cite has empty unknown parameters:
|month=
and|coauthors=
(help); Check date values in:|archivedate=
(help)
![]() |
Attappadi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |