വണ്ടൂർ
മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പട്ടണമാണ് വണ്ടൂർ. STATE ഹൈവേ കടന്നു പോകുന്നത് വണ്ടൂരിലൂടെയാണ്. പെരിന്തൽമണ്ണയിൽ നിന്നും ഗൂഡല്ലൂരിലേക്കുള്ള മാർഗ മദ്ധ്യേ ആണ് വണ്ടൂരിൻറെ സ്ഥാനം.
എത്തിച്ചേരാൻ[തിരുത്തുക]
മൂന്ന് കിലോമീറ്റർ ദൂരമുള്ള വാണിയമ്പലമാണ് ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ. ഷൊർണൂർ സ്റ്റേഷനിൽ നിന്നും നിലമ്പൂർ റൂട്ടിൽ ഒന്നര മണിക്കൂർ ട്രെയിൻ യാത്രയിലൂടെ വാണിയമ്പലത്ത് എത്തിച്ചേരാം. മഞ്ചേരി യും, നിലമ്പൂർ ഉം ആണ് വണ്ടൂരിനടുത്ത പ്രധാന ബസ് സ്റ്റേഷനുകൾ. ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂർ ആണ്.
വിദ്യാഭ്യാസരംഗം[തിരുത്തുക]
- വി.എം.സി.ഹയർ സെക്കണ്ടറി സ്കൂൾ
- ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ
- അംബേദ്കർ കോളേജ് ഓഫ് ആർട്‌സ് & സയൻസ്. (എയ്ഡഡ്).
- വുമെൻസ് ഇസ്ലാമിയ കോളേജ്, എറിയാട്
- ഗവ.എൽ.പി.സ്കൂൾ പൂക്കുളം
- ഗ്രേസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ഗുരുകുലം വിദ്യാനികേതൻ
- യത്തീഖാന ഹൈസ്കൂൾ
- സഹ്യ ആർട്‌സ് ആന്റ് സയൻസ് കോളേജ്
- അൽഫുർഖാൻ പബ്ലിക് സ്കൂൾ
- വണ്ടൂർ ടൗൺ സ്ക്വയർ.
സംസ്കാരം[തിരുത്തുക]
ലോകപ്രശസ്തമായ നിലമ്പൂർ തേക്കിൻ സമൃദ്ധി വണ്ടൂരിനു കൂടെ അവകാശപ്പെട്ടതാണ്. ഗവൺമെൻറ് വി. എം. സി. ഹയർ സെക്കണ്ടറി സ്കൂൾ, ഗവൺമെൻറ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ് വണ്ടൂരിലെ പ്രധാന വിദ്യാലയങ്ങൾ. വണ്ടൂർ മഹാദേവ ക്ഷേത്രം, വണ്ടൂർ ജുമാ മസ്ജിദ് പള്ളിക്കുന്ന്, അൽ ഫാറൂഖ് മസ്ജിദ്, നടുവത്ത് മഹാദേവ ക്ഷേത്രം, പാറയിൽ ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗവ. താലൂക്ക് ആശുപത്രി, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന നിംസ് ആശുപത്രി, എന്നിവയാണ് വണ്ടൂരിലെ പ്രധാന ആതുരാലയങ്ങൾ.