ഉള്ളടക്കത്തിലേക്ക് പോവുക

വണ്ടൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wandoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Insert caption here.
വണ്ടൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°12′15″N 76°15′39″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകാഞ്ഞിരംപാടം, കരിമ്പൻതൊടി, കാരാട്, ശാന്തിനഗർ, കേലേംപാടം, വരമ്പൻകല്ല്, ഏമങ്ങാട്, മുടപ്പിലാശ്ശേരി, കൂരാട്, മാടശ്ശേരി, കുറ്റിയിൽ, വാണിയമ്പലം, മരക്കലംകുന്ന്, ചെട്ടിയാറമ്മൽ, തച്ചുണ്ണി, പളളിക്കുന്ന്, കരുണാലയപ്പടി, വണ്ടൂർ ടൌൺ, അമ്പലപ്പടി, പഴയവാണിയമ്പലം, പൊട്ടിപ്പാറ, വെളളാമ്പുറം, കാപ്പിൽ
ജനസംഖ്യ
ജനസംഖ്യ35,748 (2001) Edit this on Wikidata
പുരുഷന്മാർ 17,544 (2001) Edit this on Wikidata
സ്ത്രീകൾ 18,204 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.37 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD 221605
LSG G100306
SEC G10016
Map

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു പഞ്ചായത്താണ് വണ്ടൂർ.[1] ദക്ഷിണ മലബാറിലെഗ്രാമം മലബാർ കലാപവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ചെറുകിട കച്ചവടക്കാരും വ്യാപാരികളുമാണ് ഇവിടുത്തെ താമസക്കാർ. പെരിന്തൽമണ്ണയുടെയും നിലമ്പൂരിന്റെയും ഇടയിൽ ആയിട്ടാണ് ഈ പ്രദേശം.

ഭൂമിശാസ്ത്രം

[തിരുത്തുക]

വണ്ടൂർ വില്ലേജുപരിധിയിലുൾപ്പെടുന്ന വണ്ടൂർ ഗ്രാമപഞ്ചായത്തിനു 59.45 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1956 ജനുവരിയിലാണ് വണ്ടൂർ പഞ്ചായത്ത് രൂപീകൃതമായത്. കമ്മ്യൂണിറ്റിഹാൾ മുതൽ കരുണാലയ ആശുപത്രി വരെയും, വെള്ളാമ്പ്രം, കാരാട്, കാപ്പിൽ ഭാഗങ്ങളുൾപ്പെടുന്ന വണ്ടൂർ അംശവും മാത്രമായിരുന്നു അക്കാലത്തെ വണ്ടൂർ പഞ്ചായത്തിലുണ്ടായിരുന്നത്. വണ്ടൂർ അംശവും വാണിയമ്പലം അംശവും ചേർന്നതാണ് ഇന്നത്തെ വണ്ടൂർ വില്ലേജ്. വണ്ടൂർ വില്ലേജിന്റെ ഭൂരിഭാഗവും അടങ്ങുന്നതാണ് ഇന്നത്തെ വണ്ടൂർ പഞ്ചായത്ത്. വണ്ടൂർ ബ്ളോക്കിന്റെ ആസ്ഥാന പഞ്ചായത്താണ് വണ്ടൂർ. 1960-ൽ വണ്ടൂർ, വാണിയമ്പലം വില്ലേജുകൾ സംയോജിപ്പിച്ചുകൊണ്ട് വണ്ടൂർ വില്ലേജ് പുനസംഘടിപ്പിക്കുകയുണ്ടായി. വണ്ടൂർ പഞ്ചായത്തിന്റെ ഭൂവിസ്തൃതിയിൽ 69% മണൽ അധികമുള്ള ചെങ്കൽപ്രദേശവും, ഒരു ശതമാനം പാറക്കെട്ടു പ്രദേശങ്ങളും, 5% നദീതീര എക്കൽമണ്ണു പ്രദേശങ്ങളും, 25% എക്കൽ മണ്ണുപ്രദേശങ്ങളുമാണ്.

ചരിത്രം

[തിരുത്തുക]

ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്കെതിരായി ടിപ്പുസുൽത്താന്റെ പടയോട്ടത്തിനും വണ്ടൂർഗ്രാമവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. തൊഴിൽ സമരങ്ങൾ, കർഷകസമരങ്ങൾ, അധ്യാപകരുടെ നേതൃത്വത്തിലുള്ള സാംസ്കാരിക നവോത്ഥാന മുന്നറ്റങ്ങൾ എന്നിവ വണ്ടൂരിൽ നടന്നിട്ടുണ്ട്. 1895-വരെ നിലമ്പൂർ റോഡിലും പിന്നീട് 1958-വരെ പള്ളിക്കുന്നിലുമായി ഈ പ്രദേശത്ത് പ്രസിദ്ധവും പുരാതനവുമായൊരു ചന്ത നടന്നിരുന്നു. മലപ്പുറം, മഞ്ചേരി, നിലമ്പൂർ, കാളികാവ്, തുവ്വൂർ ഭാഗത്തുനിന്നല്ലാം ചൊവ്വാഴ്ച ദിവസം ആളുകൾ ചന്തക്കെത്തിയിരുന്നു. വണ്ടൂർ ടൌണിൽ നിന്നും ഒരു കിലോമീറ്ററകലെ നിലമ്പൂർ റോഡിൽ പുളിക്കലിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പടാളിപ്പറമ്പ് പ്രദേശം പഴയനാടൻ കലകളുടെ വിളനിലമായിരുന്നു. ഉദാത്തമായ സാംസ്കാരികപൈതൃകവും, പാരമ്പര്യവുമുള്ള പ്രദേശമാണ് വണ്ടൂർ. ഫ്യൂഡൽ ജന്മി ദുഷ് പ്രഭുത്വത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങൾ വണ്ടൂരിലെ ജനങ്ങളും അനുഭവിച്ചിട്ടുണ്ട്. 1940-50 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന പുരോഗമന സംഘടനകളുടെ മുന്നറ്റങ്ങളുടെ ഫലമായാണ് സാമൂഹ്യ സാംസ്കാരിക നവോത്ഥാനം ഇവിടെ ഉണ്ടായിട്ടുള്ളത്. ജന്മിത്വത്തിനെതിരേയുള്ള കുടിയാൻ പ്രക്ഷോഭങ്ങളുടെയും തൊഴിൽസമരങ്ങളുടെയും ഇതിഹാസങ്ങളും ഈ പഞ്ചായത്തിനു പറയാനുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർ, തുർക്കി സുൽത്താന്റെ ഖലീഫത്ത് പദവി നശിപ്പിച്ചതിൽ വേദന പൂണ്ട ഇന്ത്യൻ മുസ്ളീങ്ങൾ ഖിലാഫത്ത് പ്രസ്ഥാനത്തിനു രൂപം കൊടുത്തു. 1920-ൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും, മൊയ്തു മൌലവിയും ഖിലാഫത്തിന്റെ പ്രചാരകരായി വണ്ടൂരിൽ വന്നിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സെക്രട്ടറിയായി മലബാർ ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചു. കേരളാപ്രദേശ് കോൺഗ്രസ് നേതാക്കളുടെ ആഹ്വാനപ്രകാരം ഏറനാട്ടിലെ മാപ്പിളമാരുടെ സജീവ പങ്കാളിത്തം കൊണ്ട് ഖിലാഫത്ത് പ്രക്ഷോഭം കരുത്താർജ്ജിച്ചു. ഒരു പ്രക്ഷുബ്ധ സന്ദർഭത്തിൽ ബ്രിട്ടീഷ് പട്ടാളം അക്രമത്തിനൊരുങ്ങി വന്നപ്പോൾ മാപ്പിളമാർ ആത്മരക്ഷാർത്ഥം നടത്തിയ പ്രത്യാക്രമണമായിരുന്നു ഒരർത്ഥത്തിൽ 1921-ലെ മലബാർ കലാപമായി മാറിയത്. 1921-ന് മുമ്പു തന്നെ വണ്ടൂരിൽ ടി.ബി (ടൂറിസ്റ്റ്റ് ബംഗ്ളാവ്) പ്രവർത്തിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് കളക്ടർ, ആർ.ഡി.ഒ (തുക്കിടി സായിപ്പ്) തുടങ്ങിയ ഉദ്യോഗസ്ഥന്മാർ വരുമ്പോൾ താമസിക്കുന്നതിനായാണ് മൂന്ന് ഏക്കർ സ്ഥലത്ത് കിഴക്കേക്കുന്നിന്റെ മുകളിൽ ടി.ബി സ്ഥാപിച്ചത്. ഇവിടം പല ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. വണ്ടൂരിനടുത്ത പാണ്ടിക്കാട് നെല്ലിക്കുത്ത് സ്വദേശിയായിരുന്നു ഖിലാഫത്തിന്റെ നേതാവും ആവേശവുമായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജി. ഹാജിയും ചെമ്പ്രശ്ശേരി തങ്ങൾ തുടങ്ങിയവരും നയിച്ച മലബാർ കലാപം താമസിയാതെ വണ്ടൂരിലേക്കും വ്യാപിച്ചു. കലാപത്തെ ഒതുക്കാൻ ഗൂർഖാ പട്ടാളം കൂട്ടമായി രംഗത്തിറങ്ങി. മലബാർ കലാപം ഒതുക്കാൻ ബ്രിട്ടീഷുകാർ വണ്ടൂരിൽ കേന്ദ്രീകരിച്ചത് ഈ ടി.ബി പരിസരത്തായിരുന്നു. മുതിർന്ന ആണുങ്ങളെ അവർ വെടിവെച്ചു കൊന്നു. പല സ്ത്രീകളും ബലാൽസംഗം ഭയന്ന് ആത്മഹത്യ ചെയ്തു. 12-നും 16-നുമിടയ്ക്കു പ്രായമുള്ള ആൺക്കുട്ടികളെ മുഴുവൻ അറസ്റ്റ്റു ചെയ്തു ബെല്ലാരിയിലേക്ക് കൊണ്ടുപോയി. 1891 മേയ് 11-ാം തീയതി ബ്രിട്ടീഷുകാർ വണ്ടൂരിൽ ആരംഭിച്ച പോലീസ് സ്്റ്റേഷൻ, 1924 മാർച്ച് 21-ഓടെ സർക്കിൾ ഓഫീസ്സാക്കി ഉയർത്തി.

റെയിൽവേ യാത്രാ സൌകര്യങ്ങൾ വാണിയമ്പലത്തുണ്ടാവുന്നത് 1927-ലാണ്. 1937-ൽ മദ്രാസ് അസംബ്ളിയിലേക്ക് അബ്ദുറഹിമാൻ സാഹിബ് വണ്ടൂരിൽ നിന്നു മത്സരിക്കുകയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 1940-ൽ വണ്ടൂരിൽ കമ്മ്യൂണിസ്റ്റ്റ് പാർട്ടി സ്വകാര്യമായി പ്രവർത്തിച്ചുതുടങ്ങി. പുഴിക്കാടൻ റഹീം ആയിരുന്നു ആദ്യസെക്രട്ടറി. സഖാവ് കുഞ്ഞാലി ആദ്യ സെക്രട്ടറിയായിക്കൊണ്ട് 1940-ൽ ഫർക്കാകമ്മിറ്റി രൂപീകരിച്ചു.1947-ൽഇന്ത്യ സ്വതന്ത്രമായപ്പോൾ മുസ്ലിം ലീഗിലെ പ്രമാണിമാരെ ഭയന്ന് വണ്ടൂർ അങ്ങാടിയിലെ കവലകളിൽ ദേശീയ പതാക സ്ഥാപിക്കാൻ വിഷമിച്ചിരുന്ന നാട്ടുകാർക്ക് പതാക സ്ഥാപിക്കാൻ കോൺഗ്രസുകാരനായ നാലകത്ത് ഏന്തീൻകുട്ടി ഹാജിയും സഹപ്രവർത്തകരും സധൈര്യം മുന്നോട്ടു വന്നു . 1940-50-കളിൽ നാലകത്ത്‌ ഏന്തീൻ കുട്ടിഹാജിയും എലാട്ടുപറബിൽoooooo(ബീഡി എളാപ്പ)യും ബീഡി തൊയ്ലാളികൾക്ക് നെത്രര്ത്വം നൽകി . 1941-ൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളം പാളങ്ങൾ പൊളിച്ചുനീക്കി. 1953-ലാണ് വീണ്ടൂം റെയിൽവേ ലൈൻ സ്ഥാപിച്ചുകൊണ്ട് ഗതാഗതം പുനരാരംഭിച്ചത്. റവ.ഓട്ടൻസായിപ്പ് വണ്ടൂരിലെ “ഫാദർ ഡാമിയൻ” ആയിരുന്നു. അദ്ദേഹം സ്ഥാപിച്ച കരുണാലയ ഹോസ്പിറ്റൽ വണ്ടൂരിലെ ആരോഗ്യ ചികിത്സാരംഗത്ത് വമ്പിച്ച ഗുണഫലങ്ങൾ ഉളവാക്കി. 1952-ൽ ഏപ്രിൽ 3-ാം തീയതിയാണ് കരുണാലയ ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തത്. ഓട്ടൻ സായിപ്പിന്റെ പരിശ്രമഫലമായി അമേരിക്കയിൽ നിന്നും ക്ഷയരോഗികൾക്കു വേണ്ടി ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ച് സൌജന്യമായി നൽകുകയും വീടുകളിൽ പോയി പരിശോധിച്ച് മരുന്നും ഇഞ്ചക്ഷനും നൽകുകയും ചെയ്തു. ക്ഷയരോഗത്തിനെതിരെ അദ്ദേഹം നടത്തിയ തീവ്രയജ്ഞം നിമിത്തമാണ് വണ്ടൂർ പ്രദേശം ക്ഷയരോഗ വിമുക്തമാകുന്നത്. ആശുപത്രിയിൽ വെച്ചുള്ള പ്രസവം നാട്ടുകാരെ പരിചയിപ്പിച്ചതും കരുണാലയ ആശുപത്രിയും റവ.ഓട്ടൻ സായിപ്പുമാണ്. പാമ്പു വിഷമേറ്റവർക്ക് ആശുപത്രിയിൽ ചികിത്സ ഏർപ്പെടുത്തിയതും കരുണാലയയിലാണ്. ആറുകിടക്കകളോടുകൂടി 1954-ൽ ഗവ. ആശുപത്രി മഞ്ചേരി റോഡിൽ സ്ഥാപിതമായി. 1960-ൽ കർളിക്കാട്ടിൽ മൂസ്സകുട്ടി ഹാജി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്ത് പുതിയ കെട്ടിടം പണിത് ആശുപത്രി അങ്ങോട്ടു മാറ്റി.

ആരാധനാലയങ്ങൾ

[തിരുത്തുക]

അമ്പലപ്പടി ശിവക്ഷേത്രം

പഞ്ചായത്തിലെ പ്രസിദ്ധമായ അമ്പലപ്പടി ശിവക്ഷേത്രം[2] സാമൂതിരിയുടെ പതിനെട്ടരക്കാവിൽ ഉൾപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്.

പള്ളിക്കുന്ന് ജുമഅത്ത്പള്ളി

കറളിക്കാട്ടിൽ തണ്ടുപാറയ്ക്കൽ മൂസ്സകുട്ടി അധികാരിയും പിതാവ് വലിയ ഹൈദർഹാജിയും സ്ഥലം നൽകി 150-തിലധികം വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതാണ് വണ്ടൂർ പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജുമഅത്ത്പള്ളി[3].

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • ജി. ജി. വി. എച്. എസ്. എസ് വണ്ടൂർ[4]
  • വി. എം. സി. എച്. എസ്. എസ് വണ്ടൂർ[5]
  • അൽ ഫുർഖാൻ പബ്ലിക് സ്‌കൂൾ, കുറ്റിയിൽ, വണ്ടൂർ[6][7]
  • എ. എച്. എസ്. എസ് പാറൽ മമ്പാട്ടുമൂല[8][9]
  • ഓട്ടന് ഇംഗ്ലിഷ് സ്കൂള്ർ

അതിരുകൾ

[തിരുത്തുക]

പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് നിലമ്പൂർ നഗരസഭയും അമരമ്പലം പഞ്ചായത്തും തെക്ക് പോരൂർ, കാളികാവ് പഞ്ചായത്തുകൾ, കിഴക്ക് കാളികാവ്, ചോക്കാട് പഞ്ചായത്തുകൾ, പടിഞ്ഞാറ് തിരുവാലി പഞ്ചായത്ത് എന്നിവയാണ്. വണ്ടൂർ-ഏളങ്കൂർ-മഞ്ചേരി റോഡ്, വണ്ടൂർ-തിരുവാലി-എടവണ്ണ റോഡ്, തൃക്കുന്ന്-അമ്പലപ്പാടി റോഡ്, വണ്ടൂർ-പാണ്ടിക്കാട്, പെരിന്തൽമണ്ണ-പട്ടാമ്പി റോഡ് എന്നീ പ്രധാന ഗതാഗതപാതകളെല്ലാം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിർമ്മിക്കപ്പെട്ടവയാണ്. ടിപ്പുസുൽത്താൻ റോഡ് എന്നാണ് ഇവയിൽ പലതും ഇന്നും അറിയപ്പെടുന്നത്.

ഭരണസമിതി 2015 [10]

[തിരുത്തുക]
ക്ര.നം.വാർഡ്അംഗംപാർട്ടി
1 കാഞ്ഞിരംപാടംവേലായുധൻ കെസ്വതന്ത്രൻ-യു.ഡി എഫ്
2 കരിമ്പൻതൊടിപി സതീഷ്സിപിഎം
3 കാരാട്ഷീലസിപിഎം
4 കേലേംപാടംകക്കാടൻ രോഷ്നിസ്വതന്ത്രൻ-യു.ഡി എഫ്
5 ശാന്തി നഗർ മാളിയേക്കൽ രാമചന്ദ്രൻഐ എൻ സി
6 ഏമങ്ങാട്പി.മഹമൂദ്സ്വതന്ത്രൻ-എൽ.ഡി എഫ്
7 വരമ്പൻകല്ല് ധന്യ ടീച്ചർസ്വതന്ത്രൻ-യു.ഡി എഫ്
8 കൂരാട്മാട്ടായി മുഹമ്മദാലിഐ എൻ സി
9 മുടപ്പിലാശ്ശേരി ബേബി ടീച്ചർഐ എൻ സി
10 മാടശ്ശേരി സലീനമുസ്ലിം ലീഗ്
11 വാണിയമ്പലം റം ല ഹംസക്കുട്ടിഐ എൻ സി
12 കുറ്റിയിൽ ഖദീജ തോപ്പിൽമുസ്ലിം ലീഗ്
13 ചെട്ടിയാറമ്മൽസജിത കെ കെഐ എൻ സി
14 മരക്കുലംകുന്ന്ടി.കെ സനോജ്സ്വതന്ത്രൻ-എൽ.ഡി എഫ്
15 പളളിക്കുന്ന്അബ്ദുൾ നാസർമുസ്ലിം ലീഗ്
16 തച്ചുണ്ണി ഏലമ്പാറ മുരളിഐ എൻ സി
17 കരുണാലയപ്പടികെ.പ്രഭാകരൻസിപിഐ
18 അമ്പലപ്പടിപി രാധികസിപിഎം
19 വണ്ടൂർ ടൗൺകെ കെ സജിതമുസ്ലിം ലീഗ്
20 പഴയ വാണിയമ്പലം പാലമ്പറ്റ നിഷഐ എൻ സി
21 വെളളാമ്പ്രംസജിത ഷാജുസിപിഎം
22 പൊട്ടിപ്പാറകെ വിമലസിപിഎം
23 കാപ്പിൽജംഷീർസ്വതന്ത്രൻ-യു.ഡി എഫ്

വാർഡുകൾ, 2020ൽ മെമ്പർമാർ [11]

[തിരുത്തുക]
വാ. നം.പേർമെമ്പർപാർട്ടിലീഡ്
1കാഞ്ഞിരംപാടം ഉഷ വിജയൻസിപിഎം174
2 കരിമ്പൻതൊടിഷൈനി പറശ്ശേരിസിപിഎം348
3 കാരാട്ഗണപതി. പിസിപിഎം556
4കേലേംപാടം ബാബു കെസ്വ15
5 ശാന്തിനഗർശ്രീലത സുരേഷ്എൽ ഡി എഫ്112
6ഏമങ്ങാട് സീനത്ത് (വി എം സീന)സ്വ111
7 വരമ്പൻ കല്ല്മംഗലശ്ശേരി സിയാദ്മുസ്ലിം ലീ‍ഗ്33
8 കൂരാട്പി റുബീന ടീച്ചർകോൺഗ്രസ്37
9മുടപ്പിലാശ്ശേരി സി. കെ. മുബാറക്ക്കോൺഗ്രസ്7
10 മാടശ്ശേരി ഷൈജൽ എടപ്പറ്റകോൺഗ്രസ്
11 വാണിയമ്പലം ദസാബുദ്ദീൻ(റസാബ്)കോൺഗ്രസ്582
12 കുറ്റിയിൽജ്യോതി. വിസ്വ182
13ചെട്ടിയാറമ്മൽ സി. ടി. പി. ജാഫർകോൺഗ്രസ്685
14 മരക്കുലംകുന്ന്പള്ളത്ത് തുളസിസ്വ307
15പളളിക്കുന്ന് ആയിഷ മാനീരിഇ.സ്വ35
16തച്ചുണ്ണി രുഗ്‌മിണി. വിസിപിഎം81
17കരുണാലയപ്പടിസിതാര. ഇകോൺഗ്രസ്67
18അമ്പലപ്പടി മൻസൂർ കാപ്പിൽസ്വ323
19വണ്ടൂർ ടൗൺ മൈഥിലിസ്വ22
20 പഴയ വാണിയമ്പലംപട്ടിക്കാടൻ സിദ്ദീഖ്കോൺഗ്രസ്192
21വെളളാമ്പ്രം അരിമ്പ്ര മോഹനൻസിപിഎം154
22പൊട്ടിപ്പാറ ചെറുതൊടി സ്വാമിദാസൻസിപിഎം6
23കാപ്പിൽ തസ്​നിയ ബാബുസിപിഎം7

മറ്റു താളുകൾ

[തിരുത്തുക]
  1. വണ്ടൂർ

അവലംബം

[തിരുത്തുക]
  1. http://lsgkerala.in/wandoorpanchayat/general-information/description/ Archived 2016-03-04 at the Wayback Machine.
  2. "വണ്ടൂർ അമ്പലപ്പടി ശിവക്ഷേത്രം - Google Search". Retrieved 2020-10-18.
  3. "വണ്ടൂർ പള്ളിക്കുന്ന് പള്ളി - Google Search". Retrieved 2020-10-18.
  4. "GGVHSS WANDOOR - Wandoor, District Malappuram (Kerala)" (in ഇംഗ്ലീഷ്). Retrieved 2020-10-18.
  5. "VMC GOVT HGHER SECONDARY - Wandoor, District Malappuram (Kerala)" (in ഇംഗ്ലീഷ്). Retrieved 2020-10-18.
  6. "al furqan wandoor - Google Search". Retrieved 2020-10-18.
  7. "Al-Furqan Wandoor, Dayapuram Campus, Kuttiyil_ Wandoor, Malappuram, Kerala (2020)" (in ഇംഗ്ലീഷ്). Retrieved 2020-10-18.
  8. "ahss school - Google Search". Retrieved 2020-10-18.
  9. "AHS PAREL MAMPATTUMOOLA - Kalikavu, District Malappuram (Kerala)" (in ഇംഗ്ലീഷ്). Retrieved 2020-10-18.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-30. Retrieved 2018-11-25.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2020-12-25.