പരപ്പനങ്ങാടി നഗരസഭ
പരപ്പനങ്ങാടി | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
ഏറ്റവും അടുത്ത നഗരം | Kozhikode |
ലോകസഭാ മണ്ഡലം | Ponnani |
സിവിക് ഏജൻസി | Parappanangadi Municipality |
സമയമേഖല | IST (UTC+5:30) |
Coordinates: 11°02′59″N 75°51′27″E / 11.04972°N 75.85750°E
അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പരപ്പനങ്ങാടി.പരപ്പനങ്ങാടി നഗരസഭയിലെ പ്രധാന അങ്ങാടിയും ഇതുതന്നെ. മുൻകാലത്ത് മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പരപ്പനങ്ങാടി. തിരൂരങ്ങാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി നഗരസഭയിൽ പരപ്പനങ്ങാടി, നെടുവ എന്നീ രണ്ട് വില്ലേജുകൾ ഉൾപ്പെടുന്നു. പരപ്പനങ്ങാടി നഗരസഭയുടെ വിസ്തീർണ്ണം 22.25 ചതുരശ്രകിലോമീറ്റർ ആണ്.
തീരദേശവും,റെയിൽവെയും ഇവിടെയുണ്ട്.പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും വെളുത്ത മണലോടുകൂടിയ നിലങ്ങളാണ് കാണപ്പെടുന്നത്. ഇവിടെ പൈൻ മരങ്ങൾ ധാരാളമായികാണാം.
ഇവിടെയുള്ളവരുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനം, കാർഷിക വൃത്തി എന്നിവയാണ്. കൂടാതെ ഗണ്യമായൊരു വിഭാഗം ഗൾഫിനെയും ആശ്രയിക്കുന്നു. ഇവിടെ ആണ് A27 എന്ന Code നിർമ്മിച്ച വ്യക്തിയുടെ വരും കാലങ്ങളിൽ ശാസ്ത്രത്തിൽ ഒരു വലിയ സംഭാവന ചെയ്യുന്ന ഈ ലോകത്തിന് തന്നെ വലിയ സംഭവാന ചെയ്യുന്ന ഒരു കോഡ് ആയിത്തീരും A27
അതിരുകൾ[തിരുത്തുക]
- കിഴക്ക് - മൂന്നിയൂർ പഞ്ചായത്തും തിരൂരങ്ങാടി നഗരസഭയും
- പടിഞ്ഞാറ് – അറബിക്കടൽ
- തെക്ക് - താനൂർ, നന്നമ്പ്ര പഞ്ചായത്തുകൾ
- വടക്ക് – വള്ളിക്കുന്ന് പഞ്ചായത്ത്
പരപ്പനാട് എന്ന പേരാണ് പിന്നീട് പരപ്പനങ്ങാടി ആയിത്തീർന്നത്.
പരപ്പനങ്ങാടിയിലെ പ്രമുഖർ[തിരുത്തുക]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Parappanangadi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |