പൊന്നാനി നഗരസഭ
പൊന്നാനി നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | 24.82ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 51 എണ്ണം |
ജനസംഖ്യ | 90,491 |
ജനസാന്ദ്രത | 3646/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽപെടുന്ന നഗരസഭയാണ് പൊന്നാനി നഗരസഭ. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള നഗരസഭയും കൂടിയാണിത്. 24.82 ചതുരശ്ര കിലോമീറ്ററാണ് ഈ നഗരസഭയുടെ വിസ്തീർണ്ണം. വടക്ക് പുറത്തൂർ പഞ്ചായത്തും കിഴക്കും തെക്കും ഇഴുവത്തിരുത്തി പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും ആണ് പൊന്നാനി മുനിസിപ്പാലിറ്റിയുടെ അതിരുകൾ.51 വാർഡുകൾ ഉൾപ്പെടുന്നതാണ് ഈ നഗരസഭ. 26 വാർഡുകൾ വനിതാസംവരണ വാർഡുകളാണ്. 1,4,5,6,11,17,18,19,21,23,25,26,27,29,31,32,33,35,36,42,45,46,48,49,51 വാർഡുകളാണ് ജനറൽ വനിതകൾക്ക് സംവരണം ചെയ്തത്. ഒന്നാം വാർഡായ അഴീക്കലും 26-ആം വാർഡായ കടവനാട് നോർത്തും പട്ടികജാതി ജനറൽ സംവരണമാണ്.[1] പൊന്നാനി, ഇഴുവത്തിരുത്തി എന്നീ രണ്ടു വില്ലേജുകളാണ് പൊന്നാനി നഗരസഭയിലുള്ളത്
ചരിത്രം
[തിരുത്തുക]1977 നവംബർ 19-ആം തിയതിയാണ് നഗരസഭ നിലവിൽ വന്നത്. 1979-സെപ്റ്റംബറിൽ നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 24 അംഗങ്ങൾ ഉൾപ്പെടുന്ന പ്രഥമ കൗൺസിൽ അധികാരമേറ്റു. ഇ.കെ. അബൂബക്കർ ആയിരുന്നു പ്രഥമ മുനിസിപ്പൽ ചെയർമാൻ.
നഗരസഭ തിരഞ്ഞെടുപ്പ്
[തിരുത്തുക]- 2010 ഒക്ടോബർ
2010 ഒക്ടോബർ 23,25 തിയതികളിലായി നടന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ യു.ഡി.എഫിനു് 26 (മുസ്ലിം ലീഗ്:14, കോൺഗ്രസ്:12) സീറ്റും എൽ.ഡി.എഫിന് 22 (സി.പി.എം:21,സിപി.ഐ:1) സീറ്റും ബി.ജെ.പി ഒന്നും ലീഗ് വിമതൻ (43-ആം വാർഡ്) ഒന്നും യു.ഡി.എഫ് സ്വതന്ത്രൻ ഒന്നും സീറ്റുകൾ നേടി വിജയം വരിച്ചു.[2]
- 2020 ഡിസംബർ
2020 ഡിസംബർ 8,12,14 തിയതികളിലായി നടന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ യു.ഡി.എഫിനു് 9 സീറ്റും എൽ.ഡി.എഫിന് 38 സീറ്റും ബി.ജെ.പി മൂന്നും മറ്റുള്ളവർ ഒന്നും നേടി വിജയം വരിച്ചു.[3][4]
അവലംബം
[തിരുത്തുക]- ↑ "പൊന്നാനി ആരു പിടിക്കും ?"- മാധ്യമം ദിനപത്രം, 2010, ഒക്ടോബർ 18
- ↑ http://www.madhyamam.com/news/12113
- ↑ https://keralakaumudi.com/news/news.php?id=460051&u=local-news--malappuram
- ↑ https://www.manoramaonline.com/news/indepth/kerala-local-body-elections-2020.html
- പൊന്നാനി മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2009-04-12 at the Wayback Machine.