എക്കൽമണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ മലയിൽനിന്നും നദികളിൽക്കൂടി ഒലിച്ചുവന്ന് കരയ്ക്ക് അടിയുന്ന മണ്ണിനെയാണ് എക്കൽ മണ്ണ് എന്ന് വിളിക്കുന്നത്. ഫലഭൂയിഷ്ടമായ എക്കൽമണ്ണ് നദീതടങ്ങളിലും തീരപ്രദേശങ്ങളിലാണ് പ്രധാനമായി കണ്ടുവരുന്നത്. കൃഷിക്ക് ഏറെ അനുയോജ്യമായ ഫലഭൂയിഷ്ടമായ എക്കൽ മണ്ണ്, ഇന്ത്യയിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു മണ്ണിനമാണ്. തൃശ്ശൂർ ജില്ലയിലെ കോൾപ്പാടങ്ങളിലും കുട്ടനാട്ടിലും ഈ മണ്ണാണ് കാണപ്പെടുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഒരു ഇനമാണ് ഇത്പുഴയോരത്തും അതിനോട് ബന്ധപ്പെട്ട സമതപ്രദേശത്തും കണ്ടുവരുന്ന മണ്ണാണ് എക്കൽമണ്ണ് (Alluvial Soil). താരതമ്യേന ജൈവാംശം കൂടിയ മണ്ണാണ്. രാസ ഭൗതിക സ്വഭാവങ്ങളിൽ പ്രാദേശികമായി വ്യത്യാസം കാണിക്കുന്നു. ഫലപുഷ്ടിയുള്ള ഈയിനം മണ്ണിലാണ് കൃഷി നന്നായി നടക്കുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്കഭീഷണിയുള്ള ഈയിനം മണ്ണിന് നീർവാർച്ച കുറവാണ്. പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിലായതിനാൽ മണ്ണൊലിച്ചുപോകുന്നതിനുള്ള സാധ്യതയുണ്ട്.

"https://ml.wikipedia.org/w/index.php?title=എക്കൽമണ്ണ്&oldid=4069374" എന്ന താളിൽനിന്ന് ശേഖരിച്ചത്