അരീക്കോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിലാണ് 12.21 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അരീക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 നവംബർ 20-ന് രൂപീകൃതമായ അരീക്കോട് ഗ്രാമപഞ്ചായത്ത് ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ്.കൂടുതൽ വികസനപ്രവർത്തനങ്ങൾക്ക് അരീക്കോട് മുനിസിപ്പാലിറ്റിയായി ഉയർത്തണമെന്ന് ആവശ്യം ശക്തമാണ്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - കാവനൂർ, ഊർങ്ങാട്ടിരി പഞ്ചായത്തുകൾ,ചാലിയാർ
 • പടിഞ്ഞാറ് - ചീക്കോട്, കുഴിമണ്ണ, മുതുവല്ലൂർ പഞ്ചായത്തുകൾ.
 • തെക്ക് - കുഴിമണ്ണ, കാവനൂർ പഞ്ചായത്തുകൾ
 • വടക്ക് - കീഴുപറമ്പ്, ഊർങ്ങാട്ടിരി പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. ആലുക്കൽ
 2. ഉഗ്രപുരം
 3. പെരുമ്പറമ്പ്
 4. നോർത്ത് കൊഴക്കോട്ടൂർ
 5. താഴത്തങ്ങാടി
 6. അരീക്കോട് വെസ്റ്റ്
 7. അരീക്കോട് ഈസ്റ്റ്
 8. പുത്തലം
 9. സൗത്ത് പുത്തലം
 10. കൊഴക്കോട്ടൂർ
 11. മാതക്കോട്
 12. ചെമ്രക്കാട്ടൂർ
 13. വെളേളരി ഈസ്റ്റ്
 14. വെളേളരി വെസ്റ്റ്
 15. താഴത്തുമുറി
 16. മുണ്ടമ്പ്ര
 17. വലിയകല്ലുങ്ങൽ
 18. കാരിപറമ്പ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് അരീക്കോട്
വിസ്തീര്ണ്ണം 12.21 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,138
പുരുഷന്മാർ 12,081
സ്ത്രീകൾ 12,057
ജനസാന്ദ്രത 1977
സ്ത്രീ : പുരുഷ അനുപാതം 998
സാക്ഷരത 91.26%

അവലംബം[തിരുത്തുക]